എയർ ഏഷ്യ ഇന്ത്യ യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി രംഗത്ത്. അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് വെറും 1,399 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന നിരക്ക്.
എയർ ഏഷ്യ ഇന്ത്യ യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി രംഗത്ത്. അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് വെറും 1,399 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 999 രൂപയ്ക്ക് എയർ ഏഷ്യയിൽ ആഭ്യന്തര യാത്രകളും നടത്താം. ഇന്ന് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. സെപ്റ്റംബർ 9 വരെ ഈ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.
അടുത്ത വർഷം ഫെബ്രുവരി 19നും നവംബർ 30നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. എയർ ഏഷ്യ ഗ്രൂപ്പിന്റെ എല്ലാ സർവ്വീസുകൾക്കും ഓഫർ ബാധകമാണ്. എയർ ഏഷ്യ ഇന്ത്യ, എയർ ഏഷ്യ ബെർഹദ്, തായ് എയർ ഏഷ്യ, എയർ ഏഷ്യ എക്സ് തുടങ്ങിയ ഫ്ലൈറ്റുകളിൽ ഈ ഓഫർ ലഭ്യമാണ്.

Airasia.com, എയർ ഏഷ്യ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയുള്ള എല്ലാ ബുക്കിംഗുകൾക്കും ഈ ഇളവ് ബാധകമാണ്. കോലാലംപൂർ, ബാങ്കോക്ക്, ക്രാബി, സിഡ്നി, ഓക്ക്ലൻഡ്, മെൽബൺ, സിങ്കപ്പൂർ, ബാലി തുടങ്ങിയ അന്താരാഷ്ട്ര യാത്രകൾക്ക് ഈ സേവനം ലഭ്യമാകും.
ബംഗളൂരു, കൊൽക്കത്ത, ഡൽഹി, കൊച്ചി, ഗോവ, ജയ്പുർ, ചണ്ഡീഗഢ്, പുനെ, ഗുവാഹത്തി, ഇംഫാൽ, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗർ, ബാഗോഗ്ര, റാഞ്ചി, ഭുവനേശ്വർ, നാഗ്പൂർ, ഇൻഡോർ, സൂററ്റ്, അമൃത്സർ, ചെന്നൈ എന്നിവിടങ്ങളാണ് ഓഫർ ബാധകമായ ആഭ്യന്തര സർവ്വീസുകൾ.
malayalam.goodreturns.in
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications