ട്രെയിൻ യാത്രക്കാ‍ർക്ക് ഇനി സൗജന്യ ഇൻഷുറൻസ് ലഭിക്കില്ല; അപകടം പറ്റിയാൽ നഷ്ട്ടപരിഹാരവുമില്ല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൻ യാത്രക്കാ‍ർക്ക് ഇനി സൗജന്യ ഇൻഷുറൻസ് ലഭിക്കില്ല. യാത്രക്കാര്‍ക്ക് റെയില്‍വെ നല്‍കിയിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നാണ് ഡിജിറ്റല്‍ ഇടപാട് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐആര്‍ടിസി സൗജന്യ ഇന്‍ഷുറന്‍സ് നല്‍കി തുടങ്ങിയത്.

 

ടിക്കറ്റിനൊപ്പം പ്രീമിയം നൽകണം

ടിക്കറ്റിനൊപ്പം പ്രീമിയം നൽകണം

ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളവര്‍ ഇനി മുതൽ ടിക്കറ്റിനൊപ്പം 68 പൈസ പ്രീമിയമായി നല്‍കണം. കൂടാതെ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി ഇന്‍ഷുറന്‍സ് ലഭിക്കുക. അഞ്ചുവയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാര്‍ക്കും യാത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

യാത്രക്കാർക്ക് തീരുമാനിക്കാം

യാത്രക്കാർക്ക് തീരുമാനിക്കാം

ഇനി മുതൽ ഇൻഷുറൻസ് ആവശ്യമുണ്ടോ ഇല്ലയോ എന്നുളളത് യാത്രക്കാ‍ർക്ക് സ്വയം തീരുമാനിക്കാവുന്നതാണ്. കമ്പ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ സംവിധാനം (പിആർഎസ്) വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇൻഷുറൻസ് സേവനം തിരഞ്ഞെടുക്കാനാവില്ല. കൂടാതെ ഐആർസിടിസി ഇൻഷുറൻസിൽ പ്രീമിയം റീഫണ്ട് ചെയ്യാനും സാധിക്കില്ല.

ഇൻഷുറൻസ് തുക

ഇൻഷുറൻസ് തുക

ട്രെയിന്‍ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചാല്‍ പരമാവധി ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്. അംഗവൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം രൂപയും പരിക്കേറ്റാല്‍ രണ്ടു ലക്ഷം രൂപയും ലഭിക്കും.

എസി കോച്ച് യാത്രകൾക്ക് നിരക്ക് കൂടും

എസി കോച്ച് യാത്രകൾക്ക് നിരക്ക് കൂടും

ട്രെയിനിലെ എസി കോച്ച് യാത്രകൾക്ക് ഇനി നിരക്ക് കൂടുമെന്ന് അടുത്തിടെ റിപ്പോ‍ർട്ട് പുറത്തു വന്നിരുന്നു. എസി ട്രെയിനുകളിലും, എസി കോച്ചുകളിലും നിലവില്‍ നല്‍കുന്ന ബെഡ് റോള്‍ കിറ്റുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നതോടെയാണ് ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത. എസി കോച്ചുകളില്‍ നിലവില്‍ 25 രൂപയാണ് ബെഡ് റോള്‍ കിറ്റിന് ഈടാക്കുന്നത്.

malayalam.goodreturns.in

English summary

IRCTC alert: This free Indian Railways facility ends

Indian Railways has stopped giving free travel insurance to passengers from today. In the wake of demonetisation, the Indian Railways Catering and Tourism Corporation (IRCTC) had started giving free insurance in a bid to promote digital transactions.
Story first published: Monday, September 3, 2018, 14:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X