രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ യാത്രക്കാർക്ക് കിടിലൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് രംഗത്ത്.
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ യാത്രക്കാർക്ക് കിടിലൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് രംഗത്ത്. 999 രൂപ മുതൽ സൗജന്യ നിരക്കിൽ വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 10 ലക്ഷം സീറ്റുകൾക്ക് ഈ ഇളവുകൾക്ക് ബാധകമാണെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ പ്രഖ്യാപിച്ചു.
ബുക്കിംഗ് ആരംഭിച്ചു
ഇന്നലെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നാലു ദിവസത്തേക്കാണ് ബുക്ക് ചെയ്യാൻ അവസരം. ഇതനുസരിച്ച് സെപ്റ്റംബർ 6 വരെ യാത്രക്കാർക്ക് ടിക്കറ്റുകൾ നിരക്കിളവിൽ ബുക്ക് ചെയ്യാം. ഇൻഡിഗോ സർവിീസുകളിലെവിടെയും സെപ്റ്റംബർ 18നും മാർച്ച് 30നുമിടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഇളവുണ്ടാവുക.
മൊബിക്വിക് ഉപയോഗിക്കുന്നവർക്ക് കൂടുതൽ ഓഫർ
മൊബിക്വിക് എന്ന മൊബൈൽ വാലറ്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്ക് 600 രൂപ വരെ ഒാഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ പ്രധാന ബജറ്റ് സർവിസുകളിലൊന്നായ ഇൻഡിഗോ മാസങ്ങൾക്കിടെ രണ്ടാമതാണ് സമാനമായി കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ 12 ലക്ഷം ടിക്കറ്റുകൾ 1212 രൂപ മുതലുള്ള നിരക്കിൽ വിറ്റഴിച്ചിരുന്നു.
ഇൻഡിഗോ സർവ്വീസുകൾ
ഇൻറർഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇൻഡിഗോ പ്രതിദിനം എട്ടു വിദേശ കേന്ദ്രങ്ങൾ ഉൾപ്പെടെ 52 നഗരങ്ങളിലേക്ക് 1100 സർവിസുകൾ നടത്തുന്നുണ്ട്. 160 വിമാനങ്ങൾ കമ്പനിക്ക് സ്വന്തമായുണ്ട്.
എയർ ഏഷ്യ ഓഫർ
ഇന്നലെ എയർ ഏഷ്യയും ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് വെറും 1,399 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 999 രൂപയ്ക്ക് എയർ ഏഷ്യയിൽ ആഭ്യന്തര യാത്രകളും നടത്താം. സെപ്റ്റംബർ 9 വരെ ഈ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. അടുത്ത വർഷം ഫെബ്രുവരി 19നും നവംബർ 30നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. എയർ ഏഷ്യ ഗ്രൂപ്പിന്റെ എല്ലാ സർവ്വീസുകൾക്കും ഓഫർ ബാധകമാണ്. എയർ ഏഷ്യ ഇന്ത്യ, എയർ ഏഷ്യ ബെർഹദ്, തായ് എയർ ഏഷ്യ, എയർ ഏഷ്യ എക്സ് തുടങ്ങിയ ഫ്ലൈറ്റുകളിൽ ഈ ഓഫർ ലഭ്യമാണ്. Airasia.com, എയർ ഏഷ്യ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയുള്ള എല്ലാ ബുക്കിംഗുകൾക്കും ഈ ഇളവ് ബാധകമാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications