ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞു. റെക്കോർഡ് നിലവാരമായ 71.21 ൽ രൂപ വരെയാണ് ഇപ്പോൾ എത്തി നിൽക്കുന്നത്.
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞു. റെക്കോർഡ് നിലവാരമായ 71.21 ൽ രൂപ വരെയാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. യു.എസ് കറൻസിയുടെ ആവശ്യം വർദ്ധിച്ചതാണ് രൂപ ഇടിയാൻ പ്രധാന കാരണം. സർക്കാർ ഇടപെടലുകൾ വരെ ഉണ്ടായിട്ടും ഇടിവിന് മാറ്റമില്ല.
ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ വിലക്കയറ്റവും, വ്യാപാര യുദ്ധവും രൂപയ്ക്കുമേലുള്ള സമ്മർദം കൂട്ടുന്ന കാരണങ്ങളാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വ്യാപാരം നടക്കുന്നത് ബാരലിന് 78.05 യുഎസ് ഡോളർ എന്ന നിരക്കിലാണ്.

ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ 11% ഇടിവാണുണ്ടായത്. ഇന്നലെ മാത്രം 21 പൈസയുടെ നഷ്ടം (0.30%) നേരിട്ടു. ഇതര കറൻസികളായ യൂറോ, യെൻ എന്നിവയുമായുള്ള വിനിമയത്തിലും രൂപയ്ക്കു നഷ്ടമാണ് ഉണ്ടായത്.
പെട്രോൾ, ഡീസൽ വിലയെ രൂപയുടെ വിനിമയ നിരക്ക് ഏറെ ബാധിക്കും. കാരണം ഇറക്കുമതിയെ വിനിമയ നിരക്ക് കാര്യമായി തന്നെ ബാധിക്കും. ക്രൂഡ് ഓയിലിന്റെയും മറ്റും ഇറക്കുമതി ഇന്ത്യയിൽ വെട്ടിച്ചുരുക്കാനാകില്ല. രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞാൽ പെട്രോൾ, ഡീസൽ വില ഇനിയും കുത്തനെ ഉയരും. രൂപയുടെ മൂല്യം വീണ്ടും ഇടിയുകയും പെട്രോൾ ഡീസൽ വില വർദ്ധിക്കുകയും ചെയ്താൽ തീർച്ചയായും വിലക്കയറ്റം രൂക്ഷമാകും. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വില കുത്തനെ ഉയരുമെന്നാണ് വിവരം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
