ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 72ൽ എത്തി.
ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 72ൽ എത്തി. ഇത് തുടർച്ചയായ ഏഴാം തവണയാണ് രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവുണ്ടാകുന്നത്. 2016 മെയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്നത്തേത്.
ഇന്ന് ഉച്ചയ്ക്ക് 12.40 ന് 72.07 എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ബുധനാഴ്ച്ച ക്ലോസ് ചെയ്തതിനേക്കാൾ 0.40 ശതമാനം നഷ്ട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്ക് മേൽ കൂടുതൽ താരിഫ് ചുമത്താൻ അമേരിക്കൻ പ്രസിഡൻറ് ട്രാംപ് തീരുമാനിച്ചതിനെ തുടർന്നാണ് പെട്ടെന്ന് രൂപയുടെ മൂല്യം ഇടിഞ്ഞത്.

ഒമ്പത് പൈസ നേട്ടത്തോടെ 71.66ലാണ് രൂപ ഡോളറിനെതിരെ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത്. കയറ്റുമതിക്കാരും ബാങ്കുകളും ഡോളർ വിറ്റഴിച്ചത് രൂപക്ക് നേട്ടമായെന്നായിരുന്നു രാവിലത്തെ വിലയിരുത്തൽ. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ മാറി മറിഞ്ഞു. ചൈന-അമേരിക്ക വ്യാപാര യുദ്ധത്തമാണ് നിലവിലെ പ്രധാന പ്രതിസന്ധി.
ബുധനാഴ്ച 17 പൈസയുടെ നഷ്ടത്തോടെയാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ 71.75 ആയിരുന്നു രൂപയുടെ ഇന്നലത്തെ വിനിമയ മൂല്യം. രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികൾക്ക് നേട്ടമാണ്. സർക്കാർ ഇടപെടലുകൾ വരെ ഉണ്ടായിട്ടും നിലവിലെ ഇടിവിന് യാതൊരു മാറ്റവുമില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
