ട്രെയിൻ യാത്രക്കാ‍ർക്ക് സന്തോഷവാ‍ർത്ത; ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ്ബാക്ക് ഓഫ‍ർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൽ യാത്രക്കാ‍ർക്ക് ഇതാ സന്തോഷവാ‍ർത്ത. ട്രെയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ്ബാക്ക് ഓഫറും മറ്റ് കിഴിവുകളുമായി ടിക്കറ്റ് ബുക്കിം​ഗ് സൈറ്റുകള്‍ രംഗത്ത്.

 

മൊബിക്വിക്ക്  ഓഫർ

മൊബിക്വിക്ക് ഓഫർ

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ക്യാഷ്ബാക്ക് ഓഫറുകളും കിഴിവുകളുമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മൊബിക്വിക്ക് പത്ത് ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐആര്‍സിടിസി വഴി ബുക്ക് ചെയ്ത് മൊബിക്വിക് വാലറ്റുവഴി പണം അടയ്ക്കുമ്പോഴാണ് ഈ കിഴിവ് ലഭിക്കുക.

ഐആര്‍സിടിസിയുടെ വെബ്സൈറ്റ്

ഐആര്‍സിടിസിയുടെ വെബ്സൈറ്റ്

പുതിയ ഐആര്‍സിടിസിയുടെ വെബ്സൈറ്റ്, ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഈ കിഴിവ് ലഭിക്കും. ഐആർസിടിസി എസ്ബിഐ കാർഡിന് 10 ശതമാനം വരെ കിഴിവ് ലഭിക്കും.

മറ്റ് ഓഫറുകൾ

മറ്റ് ഓഫറുകൾ

മൊബിക്വിക്കിന് പിന്നാലെ പേടിഎം, ഫ്‌ളിപ്കാര്‍ട്ടിന്റെ ഫോണ്‍പെ എന്നിവയും ആകര്‍ഷകമായ ഓഫര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 100 രൂപ കാഷ്ബായ്ക്കാണ് പേടിഎം ഓഫര്‍ ചെയ്യുന്നത്. പേടിഎം ആപ്പ് വഴി ബുക്ക് ചെയ്യുമ്പോഴാണ് ഈ ഓഫര്‍ ലഭിക്കുക.

സൗജന്യ ഇൻഷുറൻസ് ഇല്ല

സൗജന്യ ഇൻഷുറൻസ് ഇല്ല

ട്രെയിൻ യാത്രക്കാ‍ർക്ക് ഇനി സൗജന്യ ഇൻഷുറൻസ് ലഭിക്കില്ല. യാത്രക്കാര്‍ക്ക് റെയില്‍വെ നല്‍കിയിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തിയതായി അടുത്തിടെ റിപ്പോ‍ർട്ട് പുറത്തു വന്നിരുന്നു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നാണ് ഡിജിറ്റല്‍ ഇടപാട് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐആര്‍ടിസി സൗജന്യ ഇന്‍ഷുറന്‍സ് നല്‍കി തുടങ്ങിയത്. എന്നാൽ ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളവര്‍ ഇനി മുതൽ ടിക്കറ്റിനൊപ്പം 68 പൈസ പ്രീമിയമായി നല്‍കണം. കൂടാതെ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി ഇന്‍ഷുറന്‍സ് ലഭിക്കുക.

malayalam.goodreturns.in

Read more about: train ticket
English summary

Get discount, cashback on IRCTC train ticket booking; details here

You can avail the offers if you book tickets through the official website of IRCTC- www.irctc.co.in or IRCTC app by making the payments using via platforms like Paytm and MobiKwik.
Story first published: Friday, September 7, 2018, 10:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X