രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയ്ക്കു കീഴിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ.
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയ്ക്കു കീഴിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ ഇന്ധന വില അസാധാരമായ വിധത്തില്‍ ഉയരുന്നതിന് കാരണം അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങളാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമാതീതമായി ഉയരുന്നത് ആശങ്കാജനകമാണ്. വില നിയന്ത്രിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും ധർമേന്ദ്ര പ്രധാന് പറഞ്ഞു. എക്സൈസ് തീരുവ കുറച്ചതു കൊണ്ട് മാത്രം പെട്രോൾ, ഡീസൽ വില നിയന്ത്രണ വിധേയമാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ, വെനസ്വലേ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും ക്രൂഡ് ഓയിൽ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങൾക്കും ക്രൂഡ് ഓയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വില വർദ്ധനവ് സംബന്ധിച്ച് ഇന്ത്യ അമേരിക്കയുമായി നിരന്തരമായ ചർച്ചകൾ നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ ചില നയങ്ങള്‍ കാരണം വിവിധ രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യന്‍ രൂപയ്ക്ക് നേരിട്ട തകര്‍ച്ചയ്ക്കും കാരണമിതാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡോയിലിന്റെ വില വര്‍ദ്ധനവുമാണ് ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
