കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ കരകയറ്റാൻ വ്യോമയാന മന്ത്രാലയം പുതിയ പദ്ധതികൾ ആലോചിക്കുന്നു.
കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ കരകയറ്റാൻ വ്യോമയാന മന്ത്രാലയം പുതിയ പദ്ധതികൾ ആലോചിക്കുന്നു. 55,000 കോടിയുടെ കട ബാധ്യതയാണ് നിലവിൽ എയർ ഇന്ത്യയ്ക്കുളളത്. എയർലൈന്‍ സ്വന്തം കാലിൽ നിൽക്കണമെങ്കിൽ സ്വകാര്യവത്ക്കരണം തന്നെ നടത്തേണ്ടി വരും.
അടുത്തിടെ എയർ ഇന്ത്യയ്ക്ക് 2,100 കോടി രൂപയുടെ ഗ്യാരണ്ടീഡ് വായ്പ അനുവദിച്ചിരുന്നെന്ന് വ്യോമയാന മന്ത്രാലയം സെക്രട്ടറി ആർ.എൻ ചൗബെ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഓഹരി വില്പന അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ കമ്പനി ആവിഷ്കരിച്ചിരുന്നു.

വിലയിലുള്ള ചേർച്ച കുറവുകൊണ്ടാണ് പല കമ്പനികളും ഓഹരി വിൽപ്പനയിൽ നിന്ന് പിന്മാറിയത്. ബ്രിട്ടിഷ് എയർവെയ്സ്, ലുഫ്താൻസ, ഇത്തിഹാദ് എയർവേയ്സ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ കമ്പനികളൊക്കെ എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
എയർ ഇന്ത്യയുടെ പുതിയ പദ്ധതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സംഘടനാ പുനഃക്രമീകരണത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥനിൽ നിന്നുള്ള വിവരം അനുസരിച്ച് കമ്പനിയുടെ ബോർഡിൽ പുതിയ ഒരംഗം കൂടി ചേരും. ഈ ബോർഡിന്റെ നിയന്ത്രണത്തിലാകും ഇനി എയർ ഇന്ത്യയുടെ പ്രവർത്തനങ്ങൾ.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
