ആശ, അംഗനവാടി തൊഴിലാളികൾക്കു ഒക്ടോബർ മാസം തൊട്ടു ഇൻസെന്റീവ് വർധിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

ഇതുകൂടാതെ എല്ലാ അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകരെയും (ആശ) വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ പരിരക്ഷയിൽ കൊണ്ടുവരും. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന എന്നിവയുടെ കീഴിൽ സൗജന്യ ഇൻഷുറൻസ് പരിരക്ഷയും നൽകുന്നതാണ് .
ഇന്സന്റിവ്
സാമൂഹികാരോഗ്യ പ്രവർത്തകർക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് പ്രീമിയം നൽകേണ്ടതില്ലെന്നും എന്തെങ്കിലും അപകടം സംഭവിച്ചാൽ 4 ലക്ഷം രൂപ ലഭിക്കുമെന്നും ആശ, അംഗനവാടി ജോലിക്കാരുമായി നടത്തിയ വീഡിയോ കോൺഫെറെൻസിൽ പ്രധാന മന്ത്രി പറഞ്ഞു.
ഒക്ടോബർ മുതൽ പരിഷ്കരിച്ച ഇന്സന്റിവ് നൽകുന്നതാണ് . 3000 രൂപായയിരുന്ന ഇൻസെന്റീവ് 4,500 രൂപയും 2,200 രൂപ ഇൻസെന്റീവ് 3,500 രൂപയാണ് ഉയർത്തും . അംഗൻവാടി സഹായികളുടെ ഇൻസൻറിവ് 1500 രൂപയിൽ നിന്ന് 2500 രൂപയാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു .
രാജ്യത്താകമാനമുള്ള ഗ്രാമീണ മേഖലകളിൽ ഏകദേശം 14 ലക്ഷം അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങളുമുണ്ട്.ആറു വയസ്സിനു താഴെയുള്ള കുട്ടികളും , ഗർഭിണികളും അടങ്ങുന്ന , 10 കോടിയിലധികം ഗുണപോക്താക്കൾക്കു ഈ സേവനങ്ങൾ കൈപറ്റാനാകും. രാജ്യത്താകമാനം . 12,83,707 അംഗൻവാടി ജീവനക്കാരും 10,50,564 സഹായികളുമാണുള്ളത് .
(ഐ സി ഡി എസ്)
രാജ്യത്തെ ശിശു വികസന സേവന സംഘടനയായ (ഐ സി ഡി എസ്) ന്റെകീഴിലാണ് അങ്കണവാടികൾ സ്ഥാപിച്ചത്
നവജാതശിശു ആരോഗ്യ ക്ഷേമം ഉറപ്പുവരുത്തുകയും പോഷകാഹാര നിലവാരം ഉറപ്പാക്കുകയും ശുചീകരണം നടത്തുകയും അങ്കണവാടി ജീവനക്കാർ ചെയ്തു വരുന്നു . ആശ, അങ്കണവാടി ജീവനക്കാർ രാജ്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത് എന്നും പ്രധാന മന്ത്രി കോൺഫെറെൻസിൽ പറഞ്ഞു.
സാധാരണ (ഐസിഡിഎസ്-കാസ്) ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന അംഗൻവാടി ജീവനക്കാർക്ക് കൂടുതൽ ഇൻസെന്റീവുകൾ ലഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു . 250 മുതൽ 500 രൂപവരെയുള്ള ഇൻസെന്റീവുകൾ പ്രവർത്തകരുടെ ജോലിയിലെ നിലവാരം അനുസരിച്ചാകും.
പോഷകാഹാരം
സെപ്തംബർ 23 ന് ജാർഖണ്ഡിൽ നിന്ന് സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മൻ ഭട്ട് ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു . ഹരിയാനയിലെ കർനാൽ ജില്ലയിൽ ജനിച്ച കരിഷ്മയാണ് ഈ പദ്ധതിയുടെ ആദ്യ ഗുണഭോക്താവ്.
രാജ്യത്ത് വിളർച്ച ബാധിച്ചുള്ള അസുഖങ്ങൾ മൂന്നിൽ ഒന്നായി കുറയ്ക്കാൻ പ്രവർത്തിക്കുമെന്ന് പ്രധാനമത്രി പറഞ്ഞു . നിലവിൽ ഇത്തരം അസുഖങ്ങൾ ഒരു ശതമാനം മാത്രമാണ് കുറയ്ക്കാൻ സാധിച്ചത് .
'പോഷാൻ അഭിയാൻ' (പോഷണ അഭിയാൻ) എന്ന ലക്ഷ്യം കൈവരിക്കാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പോഷകാഹാര സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അങ്കണവാടി പ്രവർത്തകരെ മോഡി അഭിനന്ദിച്ചു .
രാജ്യത്തെ ഓരോ വീടുകളിലും പോഷകാഹാരം എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് സെപ്റ്റംബർ മാസത്തെ കാണുന്നത് എന്ന് മോദി കൂട്ടി ചേർത്തു
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications