കഴിഞ്ഞ ഏതാനും ആഴ്ചകൾകൊണ്ട് കുതിച്ചുയർന്ന ഇന്ധന വില ജനങ്ങളെ ബുദ്ധിമുട്ടിൽ ആഴ്ത്തിയിട്ടുണ്ട്.ഉയരുന്ന വിലവർധന ഉപയോക്താക്കളുടെ പോക്കറ്റിനെ കാലി ആക്കി കൊണ്ടിരിക്കുകയാണ്.ന്യൂഡൽഹിയിൽ ഇന്ധന വില ലിറ്ററിന് 81.63 രൂപ നിരക്കിലും മുംബൈയിൽ ലിറ്ററിന് 89.01 രൂപയുമാണ് നിലവിൽ.

സെപ്തംബർ 15 ന് രാജ്യ തലസ്ഥാനത്തു ലിറ്ററിന് 0.35 രൂപയും മുംബൈ പെട്രോൾ സ്റ്റേഷനുകളിൽ ലിറ്ററിന് 0.34 രൂപ വർധിച്ചു.ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവാണ് ഇന്ധന വില കുതിച്ചുയരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പെട്രോൾ വില സെഞ്ച്വറിയിൽ എത്തുമോ എന്ന് തമാശ പറഞ്ഞിരുന്ന ഉപപോക്താക്കൾ ഇന്ന് വിലയുടെ കുതിച്ചു കയറ്റം നൂറിൽ എത്തുമോ എന്ന സംശയത്തിലാണ്.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ)വിൽക്കുന്ന ഓക്ക്ടെൻ പെട്രോൾ വില 99 രൂപയാണ്.പ്രീമിയം പെട്രോളിന്റെ വില സാധാരണ പെട്രോളിന്റെ വിലയേക്കാൾ 20 രൂപ കൂടുതലാണ്. പെട്രോൾ വില ഡിസ്പ്ലേ ചെയ്യുന്ന മെഷീനുകൾക്ക് പരമാവധി 99.99 രൂപ മാത്രമേ ഡിസ്പ്ലേ ചെയ്യാൻ കഴിയൂ എന്നതിനാൽ പെട്രോൾ പമ്പുകളുടെ സേവനം നിർത്തുകയോ മെഷീനുകൾ വീണ്ടും കാലിബ്രേറ്റു ചെയ്യുന്നതിനായി എന്‍ജിനീയറെ നിയോഗിക്കുകയോ വേണ്ടി വരും.
ഓട്ടോമേറ്റഡ് ആയ ഇത്തരം പെട്രോൾ പമ്പുകളിലെ മെഷീൻ ഡിസ്പ്ലേ ഒരു സെൻസർ സെർവറിൽ നിന്ന് മാത്രമേ മാറ്റാൻ കഴിയൂ എന്നതിനാൽ അവയെല്ലാം അടച്ചുപൂട്ടേണ്ടിവരും, അല്ലെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

മെട്രോപൊളിറ്റൻ നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ നാലോ അഞ്ചോ സംഖ്യകൾ ഡിസ്പ്ലേ ചെയ്യുന്ന ആധുനിക മെഷീനുകളാണ്.എങ്കിലും മാനുവലായി മാറ്റേണ്ട 99.99 ന് മുകളിലുള്ള ഇന്ധന വില കാണിക്കാത്ത കാലിബറേഷൻ ചെയ്യപ്പെടേണ്ട മെഷീനുകളാണ് കൂടുതൽ പെട്രോൾ പമ്പുകളിലും ഉള്ളത്.
മെഷീനുകൾ ഇന്ധനം വിതരണം ചെയ്യുന്നത് തുടരും എന്നിരുന്നാലും,പഴയ മെഷീനുകൾക്ക് ഡെസിമൽ മൂല്യം ഉൾപ്പെടെ നാലക്ക സംഖ്യ കാണിക്കാൻ സാധ്യമല്ല.എല്ലാ പെട്രോൾ പാമ്പുകളിലെ മെഷീനുകളും നാലു മുതൽ അഞ്ച് അക്കങ്ങൾ കാണിക്കേണ്ട രീതിയിലേക്ക് പുതുക്കേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
