ട്രെയിനിലെ ചായക്കും കാപ്പിക്കും വില കൂട്ടാൻ ഐ ആർ സി ടി സി തീരുമാനം
News
oi-Seethu
By Seethu
ട്രെയിനിൽ നൽകുന്ന ചായക്കും കാപ്പിക്കും നിലവിലെ ഏഴു രൂപയിൽ നിന്നും പത്തു രൂപയായി ഉയർത്താൻ ആണ് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നൽകിയത്.ടീ ബാഗിനൊപ്പം ലഭിക്കുന്ന 150 മില്ലി ചായയും ഇൻസ്റ്റന്റ് കോഫി പൌഡർ ഉപയോഗിച്ച് ഉണ്ടാകുന്ന 150 മില്ലി കാപ്പിയും 10 രൂപയ്ക്കാകും ഇനി ലഭിക്കുക. റെഡിമെയ്ഡ് സ്റ്റാൻഡേർഡ് ചായ ഒരു കപ്പിന് അഞ്ച് രൂപയ്ക്ക് തന്നെ ആയിരിക്കും.
റെയിൽവേ സോണുകൾ അനുസരിച്ചു ലൈസൻസ് ഫീസ് മാറ്റാനും ആവശ്യാനുസരണം വില ക്രമീകരിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.