ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്പകൾ വേഗത്തിലാക്കാൻ പുതിയ പോർട്ടൽ ആരംഭിച്ചതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകർക്ക് ബാങ്ക് സന്ദർശിക്കാത്ത തന്നെ 59 മിനിറ്റിനുള്ളിൽ ഒരു കോടി രൂപ വരെ ധനസഹായം അനുവദിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.

ബിസിനസ്സ് സ്പീക്കർ വായ്പ ലഭിക്കാൻ പെട്ടന്ന് അർഹത നേടുന്നതിന് ജി.എ.സ്ടിയും ,ഇൻകം ടാക്സ് വിശദാംശങ്ങളും ബാങ്കിൻറെ പ്രസ്താവനയും സമർപ്പിക്കണം.
എട്ട് ദിവസത്തിനകം വിതരണം
അർഹത നേടി എട്ട് ദിവസത്തിനകം വായ്പ വിതരണം ചെയ്യുന്നതാണെന്ന് , ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു.എസ്.ബി.ഐ,പി.എൻ.ബി, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, വിജയാ ബാങ്ക് എന്നീ ബാങ്കുകൾക്കൊപ്പം ചേർന്നാണ് പോർട്ടൽ രൂപീകരിച്ചത്.മറ്റ് ബാങ്കുകൾ വരും ദിവസങ്ങളിൽ ഉൾപെടുത്തുന്നതാണ് .
പരിശോധനകൾ നടത്താൻ ഒരു ഗെയ്റ്റിവേ സജ്ജമാകും
ഒരു എം.എസ്.എം.ഇ ലോണിനായി ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുകയും ആവശ്യമായ വിശദാംശങ്ങൾ നൽകുകയും ചെയ്താൽ ,വായ്പ അനുവദിക്കുന്നതിനു മുമ്പായി കോർപ്പറേറ്റ് കാര്യവികസന മന്ത്രാലയവും ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോയും, തട്ടിപ്പ്, ഉൽപ്പന്ന പരിശോധന എന്നിവയ്ക്കായി ബാക്ക്-എൻഡ് പരിശോധനകൾ നടത്താൻ ഒരു ഗെയ്റ്റിവേ സജ്ജമാകും.
ജിഎസ്ടി, ടാക്സ് റിട്ടേണുകൾ എന്നിവയുമായി ബന്ധിപ്പിച്ചു ഓൺലൈൻ വായ്പ അനുവദിക്കുന്നതിലൂടെ, ഔപചാരിക സമ്പദ്ഘടനയുടെ ഭാഗമായിരിക്കുന്നവർക്ക് പ്രതിഫലം നൽകാൻ സർക്കാർ ശ്രമിക്കുന്നു.
ബാങ്കിങ് സൗകര്യങ്ങൾ
ചെറുകിട ബിസിനസ്സുകാർക്ക് ധനസഹായം നൽകാൻ ഗവൺമെന്റ് താൽപര്യപ്പെടുന്നു. മുദ്ര പദ്ധതിയും ചെറുകിട ബുസിനെസ്സുകാർക്കു വേണ്ടി ഉള്ളതാണ് . ഇത്തരം സംരഭങ്ങൾ സാമ്പത്തിക വളർച്ചയ്ക്കും,തൊഴിലവസരങ്ങൾക്കും വഴി ഒരുക്കുന്നു .
ധനസമാഹരണം സംബന്ധിച്ച റാങ്കിങ് സംസ്ഥാനങ്ങളും, ഏറ്റവും അടുത്ത ബാങ്ക് ശാഖകളും എടിഎമ്മുകളും കണ്ടെത്താൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകളും ഉൾപ്പെടെയുള്ള രണ്ട് പുതിയ സംരംഭങ്ങളും ജെയ്റ്റ്ലി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്താകമാനം 8,800 ഗ്രാമങ്ങൾക്ക് ബാങ്കിങ് സൗകര്യങ്ങൾ നൽകാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications