ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) പോസ്റ്റ് പെയ്ഡ്, ബ്രോഡ് ബാൻഡ് വരിക്കാർക്ക് സൗജന്യമായി ഒരു വർഷത്തെ ആമസോൺ പ്രൈം -സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാക്കുന്നു . സര്‍ക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലികോം ഓപ്പറേറ്ററായ ബി.എസ് .എൻ എൽ . തിങ്കളാഴ്ചയാണ് ആമസോണുമായി ചേർന്ന് വർഷത്തിൽ 999 രൂപയ്ക്ക് ആമസോൺ നൽകിയിരുന്ന പ്രൈം -സബ്സ്ക്രിപ്ഷൻ ബി.എസ്.എൻ.എൽ പോസ്റ്റ്പെയ്ഡ്, ബ്രോഡ് ബാൻഡ് വരിക്കാർക്ക് സൗജന്യമായി ലഭിക്കും എന്നറിയിച്ചത് .

പോസ്റ്റ്പെയ്ഡ് പ്ലാൻ 399 തും അതിലധികമോ, ബ്രോഡ്ബാൻഡ് ലാൻഡ്ലൈൻ പ്ലാനുകൾ 745 അല്ലെങ്കിൽ അതിലധികമോ ഉപയോഗിക്കുന്ന ബി.എസ്.എൻ.എൽ വരിക്കാർക്ക് ഒരു വർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പ് അധിക ചെലവില്ലാതെ പ്രയോജനപ്പെടുത്താം.ഇത്തരം ഒരു ഓഫർ മുന്നോട്ടു വെച്ച് കൊണ്ട് എയർടെൽ, വൊഡാഫോൺ, റിലയൻസ് ജിയോ എന്നീ ടെലികോം കമ്പനികളെ ബി.എസ്.എൻ.എൽ വെല്ലുവിളിച്ചിരിക്കുകയാണ് . നിലവിൽ ഉപഭോക്താക്കൾക്ക് ഈ ഓഫ്ഫർ പ്രയോജനപ്പെടുത്താവുന്നതാണ് .
പ്രധാന വീഡിയോ സ്ട്രീമിങ്ങുകൾ,മൂവികൾ,ടിവി ഷോകൾ
ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷൻ വഴി പ്രധാന വീഡിയോ സ്ട്രീമിങ്ങുകൾ,മൂവികൾ,ടിവി ഷോകൾ, സ്റ്റാൻഡ്-അപ്പ് കോമഡി, ആമസോൺ പ്രൈമറി സീരീസ് എന്നിവ ലഭ്യമാണ്. കൂടാതെ, ആമസോൺ ഇന്ത്യ സൈറ്റ് വഴി ഒരു വർഷത്തേക്ക് പരിധി ഇല്ലാത്ത ഫ്രീ ആൻഡ് ഫാസ്റ്റ് ഷിപ്പിംഗും നേടാം. ആമസോൺ പ്രൈം മ്യൂസിക് വഴി പരസ്യം ഇല്ലാതെ മ്യൂസിക് സ്ട്രീമിങ്ങും ലഭ്യമാകും.ആമസോൺ പ്രൈം റീഡിംഗ് വഴി നിരവധി ഇ-ബുക്കുകൾ വായിക്കാം.
ബി.എസ്.എൻ.എൽ വഴി ആമസോൺ പ്രൈം -സബ്‌സ്‌ക്രിപ്ഷൻ ഓഫർ എങ്ങനെ ലഭിക്കും?
നിങ്ങളുടെ ബി.എസ്.എൻ.എൽ, പോസ്റ്റ് പെയ്ഡ് പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യുക. 399 അല്ലെങ്കിൽ അതിലധികമോ അതുമല്ലെങ്കിൽ 745 രൂപയോ അതിൽ കൂടുതലോ ഉള്ള ഒരു ലാൻഡ് ലൈൻ ബ്രോഡ്ബാൻഡ് പ്ലാൻ എടുക്കുക.
ബി.എസ്.എൻ.എൽ വെബ്സൈറ്റിലേക്ക് പോയി പ്രത്യേക ബി.എസ്.എൻ.എൽ ആമസോൺ ഓഫർ ബാനറിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ സ്മാർട്ട്ഫോണിൽ / സ്മാർട്ട് ടിവിയിൽ / പ്രധാന വീഡിയോ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക അല്ലെങ്കിൽ സ്ട്രീമിംഗ് ആരംഭിക്കുന്നതിന് ആമസോൺ പ്രൈം സൈറ്റിലേക്ക് പോകുക.
ഉപഭോക്താക്കൾ
ആമസോണുമായി ചേർന്നുള്ള ബി.എസ്.എൻ.എൽ ഇന്റെ പുതിയ ഓഫർ , "വളരെ ഉയർന്ന നെറ്റ് വർക്കുകളുള്ള ഡിജിറ്റൽ വ്യവസ്ഥയിലേക്കു മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഞങ്ങൾ മനസ്സിലാക്കുന്നു. ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിംഗിലും സ്ട്രീമിംഗിലും തല്പരരാണ് . ആമസോൺ ഇന്ത്യയുമായുള്ള ഞങ്ങളുടെ സഹകരണം ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സമയം ലഭിക്കാൻ നങ്ങൾ നൽകുന്ന സൗകര്യമാണ് .
ഈ ഓഫറിലൂടെ ആയിരക്കണക്കിന് ഇന്ത്യൻ, അന്തർദ്ദേശീയ സിനിമകൾ, വീഡിയോകൾ, ടിവി ഷോകൾ, സംഗീതം എന്നിവ അവർക്ക് ലഭ്യമാക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈമറി മെമ്പർഷിപ്പ് ഉപയോഗിച്ച് തടസമില്ലാത്തതും ഇടവേളകളില്ലാത്തതുമായ ഷോപ്പിംഗ്, വിനോദ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു "ബി.എസ്.എൻ.എല്ലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു
പ്രൈമറി മെമ്പർഷിപ്പ്
"രാജ്യത്തിൻറെ പല ഭാഗത്തു നിന്നുള്ള ആളുകളിൽ നിന്നും മികച്ച പ്രതികരണമാണ് ,ആമസോൺ പ്രൈം വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് . ബി.എസ്.എൻ.എല്ലുമായി ചേർന്നു ആമസോൺ പ്രൈം വീഡിയോ ആളുകളിൽ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കൂടുതൽ ആളുകളിലേക്ക് , ഇത് എത്തിച്ചേരും , അവർക്കതു മൊബൈൽ വഴിയോ ടെലിവിഷൻ വഴിയോ കാണാവുന്നതാണ് . ഇന്ത്യൻ ആമസോൺ വീഡിയോ ഡയറക്റ്റർ ഹെഡ് ഗൗരവ് ഗാന്ധി പറഞ്ഞു,
ആമസോൺ പ്രൈമറി മെമ്പർഷിപ്പ് കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ബി.എസ്.എൻ.എൽ സഹകരിക്കുന്നതിന് ഞങ്ങൾ സന്തുഷ്ടരാണ്.ബി.എസ്.എൻ.എൽ പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ് ലാൻഡ്ലൈൻ കസ്റ്റമർമാർക്ക് ഇപ്പോൾ അവരുടെ പദ്ധതിയുടെ ഭാഗമായി ആമസോൺ പ്രൈം ലഭിക്കും . ഇത് വഴി ഉപഭോക്താക്കൾക്ക് പരിമിതിയില്ലാത്ത, ഷോപ്പിംഗ്, ഷിപ്പിംഗ്, വിനോദം എന്നിവ ആസ്വദിക്കാൻ ആകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.ആമസോൺ പ്രൈം ഇൻഡ്യയുടെ മേധാവി അക്ഷയ് സാഹി കൂട്ടി ചേർത്തു
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications