ഫോബ്സ് മാഗസിൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 47.3 ബില്യൻ യുഎസ് ഡോളർ നിക്ഷേപവുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായി പതിനൊന്നാം വർഷവും ഏറ്റവും വലിയ ധനികനാണ്. അംബാനി ഈ സാമ്പത്തിക വർഷം കൂടുതൽ നേട്ടങ്ങൾ കൈവരിച്ചതും അദ്ദേഹം തന്നെയാണ്.9.3 ബില്ല്യൺ ഡോളറിൻറെ സമ്പത്തിനു പുറമെ,റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് ടെൽക്കോ സർവീസിന്റെ തുടർച്ചയായ വിജയവും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ് .

ഫോബ്സ് മാഗസിന്റെ കണക്കു പ്രകാരം വിപ്രോ ചെയർമാൻ അസിം പ്രേംജി രണ്ടാം സ്ഥാനം നിലനിർത്തി.21 ബില്ല്യൺ ഡോളറിൻറെ ആസ്തിയിലേക്കു കഴിഞ്ഞ സാമ്പത്തിക വർഷം അദ്ദേഹം , 2000 കോടി ചേർത്തു.ആർസലർ മിത്തലിന്റെ ചെയർമാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തലാണ് മൂന്നാം സ്ഥാനത്തേക്ക് ഇടംപിടിച്ചത്.18.3 ബില്യൺ യുഎസ് ഡോളറിൻറെ ആസ്തിയാണ് അവരെ മൂന്നാം സ്ഥാനത്തെത്തിച്ചത്.മുൻവർഷം 1.8 ബില്യൺ ഡോളറായിരുന്നു അവരുടെ ആസ്തി. മിത്തലിനു പിന്നാലെ 18.5 ബില്ല്യൺ ഡോളർ ആസ്തിയുമായി ഹിന്ദുജ സഹോദരന്മാരും,15.7 ഡോളറുമായി പല്ലോൺജി മിസ്ത്രിയും ഉണ്ട്.
മറ്റു സമ്പന്നരുടെ പട്ടിക ഇങ്ങനെയാണ്,ശിവ് നാടാർ, ഗോദ്റെജ് കുടുംബം 14 ബില്ല്യൻ ഡോളർ,ദിളിപ് ശാംഘ്വി 12.6 ബില്ല്യൻ, കുമാർ ബിർള 12.5 ബില്ല്യൻ ഡോളർ, ഗൗതം അദാനി 11.9 ബില്ല്യൻ ഡോളർ.

"രാജ്യം വെല്ലുവിളി നേരിട്ട കഴിഞ്ഞ വർഷത്തിൽ, രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞപ്പോൾ, രാജ്യത്തെ ഏറ്റവും ധനികരായ 100 സമ്പന്നരും അവരുടെ സമ്പത്തിനു നഷ്ടം വരുത്താതെ ശ്രദ്ധിച്ചു.കൂടാതെ പുതിയ കോടീശ്വരന്മാരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിഫോബ്സ് ഏഷ്യയുടെ എഡിറ്റർ നാസീൻ കർമലി പറഞ്ഞു.
ബയോ ടെക്നോളജി ബിസിനസ് മേഖലയിലെ കിരൺ മജുംദാർ-ഷാ ഈ വർഷം കൂടുതൽ നേട്ടമുണ്ടാക്കി .പട്ടികയിൽ നാലു സ്ത്രീകളിൽ ഒരാളുടെ ആസ്തി 66.7 ശതമാനത്തിൽ നിന്ന് 3.6 ബില്യൺ ഡോളറായി ഉയർന്നു. സമ്പന്നരുടെ പട്ടികയിൽ മുപ്പത്തി ഒൻപതാം സ്ഥാനത്താണവർ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications