ടെലികോം കമ്പനിയായ എറിക്സൺ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും .സെപ്തംബർ അവസാനം റിലയന്‍സ് കമ്യൂണിക്കേഷന്‍ കമ്പനി 550 കോടി രൂപ എറിക്‌സണു നൽകുന്നതിൽ പരാജയപ്പെട്ടു എന്നാണ് വാദം.ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ,ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

സുപ്രീംകോടതി ആഗസ്ത് 3 ന് പുറപ്പെടുവിച്ച ഉത്തരവ് "മനപൂർവവും ബോധപൂർവവും" ലംഘിച്ചു എന്നാണ് റിലൈൻസിനെതിരെയുള്ള എറിക്സൺ കമ്പനിയുടെ വാദം. ഈ വർഷം സെപ്തംബർ അവസാനത്തോടെ 550 കോടിയാണ് എറിക്സൺ കമ്പനിക്കു നൽകേണ്ടിയിരുന്നത്.
റിലയൻസ് കമ്യൂണിക്കേഷൻസ് മേധാവി അംബാനി ഉൾപ്പടെ ഉള്ളവർക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമത്തെ അവർ ബഹുമാനിക്കുന്നില്ലെന്നും നിയമ നടപടികൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ എറിക്സൺ കമ്പനി ചൂണ്ടിക്കാട്ടി.
ടെലികോം കമ്പനിയായ റിലൈൻസും,എറിക്സൺ കമ്പനിയുമായുള്ള സെറ്റിൽമെന്റ് കഴിഞ്ഞ സെപ്തംബർ 30 തിന് കോടതി അംഗീകരിച്ചതാണ്.സ്വീഡിഷ് കമ്പനിയായ എറിക്സൺ കമ്പനിക്കു സപ്തംബർ 30 ന് 550 കോടി രൂപ നൽകണമെന്ന് ടെലികോം കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.

റിലയൻസിന്റെ രാജ്യത്തെ ടെലിഫോൺ നെറ്റ് വർക്കിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ഉള്ള ഏഴ് വർഷത്തെ കരാറിൽ 2014-ൽ എറിക്സൺ ഇന്ത്യ ഒപ്പു വെച്ചു.സമയപരിധി കഴിഞ്ഞിട്ടും റിലയന്‍സ് കമ്യൂണിക്കേഷന്‍ പണം എറിക്‌സണ് നൽകിയിട്ടില്ല.ഇതേതുടര്‍ന്നാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
