ഒക്ടോബർ പകുതിയോടെ സർക്കാർ സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്കീം ആരംഭിക്കുന്നതാണ് റിസർവ് ബാങ്ക് അറിയിച്ചു.ഒക്ടോബർ 2018 മുതൽ 2019 ഫെബ്രുവരി വരെ എല്ലാ മാസവും സ്വർണ്ണ ബോണ്ടുകൾ വിതരണം ചെയ്യുമെന്ന് റിസർവ് ബാങ്ക് കൂട്ടി ചേർത്തു.

സ്വര്‍ണവിലയുമായി ബന്ധപ്പെടുത്തിയുള്ള വരുമാനം നിക്ഷേപകര്‍ക്കു ലഭിക്കുമെന്നുമാത്രമല്ല,യഥാര്‍ഥ സ്വര്‍ണം നല്‍കാനുള്ള വാഗ്ദാനവും പദ്ധതിയുടെ ഭാഗമായിരിക്കും. വായ്പകള്‍ക്ക് ഈടായും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തുന്നതിനും ഇത് ഉപയോഗിക്കാനാവും
ഒക്ടോബർ 15 മുതൽ 19 വരെ
ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.എച്ച്.ഐ.ഐ.എൽ,പോസ്റ്റ് ഓഫീസ്, സ്റ്റോക്ക് എക്സ്ചേഞ്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബി എസ് ഇ എന്നിവ വഴിയും ബോണ്ടുകൾ വിൽക്കപെടുന്നതാണ്. ഒക്ടോബർ 15 മുതൽ ഈ പദ്ധതിയുടെ ആദ്യഘട്ടം ഒക്ടോബർ 23 നാണ് തുടങ്ങുന്നത്.
ഒക്ടോബർ 15 മുതൽ 19 വരെ പദ്ധതിയുടെ ആദ്യ ട്രാൻഷിപ്പ് തുറക്കും.ബോണ്ടുകൾ ഒക്ടോബർ 23 ന് നൽകും.
പരിധി: സോവറീന്‍ ഗോള്‍ഡ് ബോണ്ട് പുറപ്പെടുവിക്കുന്നത് 5, 10, 50,100 ഗ്രാം തുടങ്ങിയ അളവുകളിലാണ്. ഒരു വ്യക്തിക്ക് ഒരു വര്‍ഷം 500 ഗ്രാം സ്വര്‍ണമാണ് ബോണ്ടാക്കാവുന്നത്.പണം കൊടുത്ത് തത്തുല്യമായ സ്വര്‍ണത്തിന്റെ അളവിലാണ് ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നത്.പരമാവധി 500 ഗ്രാം വരെയുള്ള ബോണ്ടുകളാണ് ഇന്ത്യയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാങ്ങാവുന്നത്.
ഡീമാറ്റ് ആയോ കടലാസ് രൂപത്തിലോ സോവറീന്‍ ഗോള്‍ഡ് ബോണ്ട് ലഭിക്കാം.
ബോണ്ടിന്റെ കാലാവധി ഏറ്റവും കുറഞ്ഞത് അഞ്ചു മുതല്‍ ഏഴു വര്‍ഷമാകാം.യൂണിറ്റുകള്‍ എപ്പോള്‍വേണമെങ്കിലും ലിക്വിഡേറ്റ് ചെയ്യാവുന്നതാണ്.പരമാവധി ഗാരന്റിയുള്ളതും നിക്ഷേപിക്കപ്പെടുന്ന മൂലധനവും ലഭിക്കുന്ന പലിശയും ബോണ്ടുകളില്‍ വകവയ്ക്കപ്പെടുന്നതുമാണ്.വായ്പകള്‍ക്ക് ഈടായി ബോണ്ടുകള്‍ ഉപയോഗിക്കാം.മാത്രമല്ല, നേരത്തെ ബോണ്ട് തിരിച്ചുനല്‍കണമെന്നുള്ളവര്‍ക്ക് അത് വില്ക്കുകയോ കൈമാറ്റം ചെയ്യുകയോ ആവാം.
ഒരു വ്യക്തിഗത നിക്ഷേപകനെ സംബന്ധിച്ചിടത്തോളം സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് യഥാര്‍ഥ സ്വര്‍ണത്തിനു കണക്കാക്കുന്നതുപോലെയാണ്. കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് ബോണ്ട് കൈമാറ്റം ചെയ്താലും ഇന്ഡക്സേഷന് ആനുകൂല്യം ലഭിക്കുമെന്നും സമ്പൂര്‍ണ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് ഇളവ് ബോണ്ട് തിരിച്ചുനല്കുമ്പോള് ലഭിക്കുമെന്നും റവന്യൂവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ബോണ്ട് എങ്ങനെ തിരിച്ചുനല്‍കാം?
കാലാവധിപൂര്‍ത്തിയാകുമ്പോള്‍ പണമായി മാത്രമേ ബോണ്ട് തിരിച്ചുനല്‍കാനാവൂ.ബോണ്ടിന്റെ പലിശനിരക്ക് കണക്കാക്കുന്നത് നിക്ഷേപിക്കുന്ന സമയത്തെ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയാണ്.ഗ്രാമിന്റെ അടിസ്ഥാനത്തിലുള്ള സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ചുള്ള നിക്ഷേപത്തുക സ്വര്‍ണത്തിന്റെ അപ്പോഴത്തെ വില കണക്കാക്കിയായിരിക്കും നിശ്ചയിക്കുക.
നിക്ഷേപം കണക്കാക്കുന്ന സമയം മുതല്‍ സ്വര്‍ണത്തിന്റെ വില കുറയുകയാണെങ്കിലോ മറ്റേതെങ്കിലും കാരണത്താലോ മൂന്നു വര്‍ഷത്തെ കാലാവധി കൂടി നിക്ഷേപകന് അനുവദിക്കും.സ്വര്‍ണത്തിന്റെ വില കൂടുമ്പോഴും കുറയുമ്പോഴും അതിന്റെ ലാഭ-നഷ്ട സാധ്യതകള്‍ നിക്ഷേപകര്‍ക്കായിരിക്കും.സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തെക്കുറിച്ച് നിക്ഷേപകന് ബോധവാനായിരിക്കണം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
