മഹാരാഷ്ട്രയിൽ സർക്കാർ മദ്യത്തിന്റെ ഓൺ ലൈൻ വിൽപനയും ഹോം ഡെലിവെറിയും അനുവദിക്കാൻ തീരുമാനിച്ചു.ഇതുമൂലം മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. "മദ്യപിച്ച് വാഹനമോടിക്കുന്ന സാഹചര്യങ്ങൾ തടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.മദ്യം വീട്ടിൽ എത്തിച്ചു കൊടുക്കുന്നത് അതിനു സഹായകമാകും,"എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.

തീരുമാനം പ്രാബല്യത്തിലാകുന്നത് എപ്പോൾ എന്ന് അദ്ദേഹം വിശദീകരിച്ചില്ല.വരുമാനവും പദ്ധതി അനുവദിച്ചതിനുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നു എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഹൈവേകൾക്കു സമീപം സ്ഥിതിചെയ്യുന്ന 3,000 മദ്യവിൽപ്പശാലകൾ അടച്ചു പൂട്ടിയത് മൂലം മഹാരാഷ്ട്ര സർക്കാരിന് എക്സൈസ് തീരുവ നഷ്ടപ്പെട്ടിരുന്നു. 2017-18 കാലഘട്ടത്തിൽ സംസ്ഥാന ട്രഷറിക്ക് 15,343 കോടി രൂപയാണ് എക്സൈസ് തീരുവയായി ലഭിച്ചിരുന്നത്.പെട്രോൾ, ഡീസൽ എന്നിവയുടെ സംസ്ഥാന നികുതി വെട്ടികുറച്ചതോടെ സംസ്ഥാനത്തിന്റെ ട്രഷറിയിൽ കുറവുണ്ടായി.മദ്യത്തിന്റെ ഓൺലൈൻ വില്പന കൂടുതൽ വരുമാനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
