രാജ്യത്ത് ഇതാദ്യമായി ഒഡീഷയിൽ ഡീസൽ വില പെട്രോളിനേക്കാൾ കൂടുതൽ.കുറഞ്ഞ നികുതി കാരണം പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ പരമ്പരാഗതമായി ഡീസൽ വില കുറവാണ്.ഒരു ലിറ്റർ ഡീസൽ പെട്രോളേക്കാൾ 12 പൈസ അധികമായാണ് ഇന്നലെ ഭുവനേശ്വറിൽ വിറ്റഴിച്ചതു.അതായതു ഡീസൽ ലിറ്ററിന് 80.69 രൂപയും പെട്രോൾ വില 80.57 രൂപയുമായിരുന്നു. ഡീസൽ വിലയിൽ വര്ധനവുണ്ടാകാൻ കാരണം കേന്ദ്രസർക്കാരിന്റെ തെറ്റായ നയമാണെന്നു കോൺഗ്രസ്സ് പ്രതികരിച്ചു.

ഒഡീഷയിലെ ഡീസൽ വില പെട്രോൾ വിലയേക്കാൾ ഉയരുന്നത് ഇതാദ്യമായിട്ടാണെന്നു ഉത്ക്കൽ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഞ്ജയ് ലത് പറഞ്ഞു.മറ്റ് സംസ്ഥാനങ്ങളിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്കായുള്ള വിവിധ വാറ്റ് നിരക്ക് ഉള്ളപ്പോൾ ഒഡീഷയിൽ 26 ശതമാനം വാറ്റ് ആണ് ഈടാക്കിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.ഇന്ധന വില ഉയർന്നതിനാൽ ഡീസൽ വിൽപ്പനയിൽ ഇടിവുണ്ടായതായും അദ്ദേഹം പറഞ്ഞു ."ഈ അസന്തുലിതാവസ്ഥ പ്രധാനമായും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ഗവൺമെന്റിന്റെ കേന്ദ്രത്തിലെ തെറ്റായ ന്യമാണെന്നു ഒഡീഷ ധനകാര്യമന്ത്രി എസ്.ബി. ബെഹ്റ പറഞ്ഞു, കേന്ദ്ര ഗവൺമെന്റും എണ്ണ മാർക്കറ്റിംഗ് കമ്പനികളും തമ്മിൽ തന്ത്രപരമായ ധാരണയുണ്ടാകും."ഡീസൽ വിലയിലെ വർധന കാരണം അവശ്യ സാധനങ്ങളുടെ വിലയും ഉയർന്നേക്കുമെന്ന് ബെഹെറ ആശങ്ക പ്രകടിപ്പിച്ചു.ഡീസൽ വിലയിൽ കാര്യമായ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യ ഗായേന്ദ്ര പറഞ്ഞു.

"ഒരു പ്രധാന വിഷയത്തിൽ ഒരു പ്രസ്താവന നടത്തുമ്പോൾ ധനവകുപ്പ് മന്ത്രി നീതിപൂർവ്വം ആയിരിക്കണം പ്രതികരിക്കേണ്ടത് എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു, ഇന്ധന വിലയിലുണ്ടായ വർധനവിന് കാരണം എന്തെന്ന് രാജ്യത്തെ എല്ലാ ഘടകങ്ങളും അറിയാം.ഇന്ധനത്തിന്മേൽ 13 സംസ്ഥാനങ്ങൾ വാറ്റ് വെട്ടിക്കുറച്ചെങ്കിലും ഒഡീഷ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു . ഒഡീഷയിൽ നിന്നുള്ള മന്ത്രി ധർമേന്ദ്ര പ്രധാൻ വീണ്ടും ജനങ്ങൾക്ക് ദുരിതം നൽകുന്ന വാറ്റ് നിരക്ക് കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications