രാജ്യത്തെ എല്ലാ 543 പാർലമെൻററി മണ്ഡലങ്ങളിലും അടുത്ത വർഷം മാർച്ചോടെ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് പറഞ്ഞു.ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലോ വിദേശത്തോ പാസ്പോർട്ട് ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് സർക്കാർ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.പാസ്പോർട്ട് സേവാ പ്രോഗ്രാം ഇന്ത്യൻ കോൺസുലേറ്റിൽ ലോഞ്ച് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാസ്പോർട്ട് സേവാ' പദ്ധതി ഇന്ത്യയിൽ പാസ്പോർട്ട് സർവീസുകളുടെ വിതരണം സംബന്ധിച്ച് വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.പുതിയ പദ്ധതി വഴി പാസ്പോർട്ട് പുതുക്കിയ ഏതാനും ഇന്ത്യൻ പൗരന്മാർക്കും പാസ്പോർട്ടുകൾ കൈമാറുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് മികച്ച സേവനം ഉറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്നും, ഇത് ഇന്ത്യൻ പൗരന്മാരുടെ സേവനത്തിനായുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.
സെക്യൂരിറ്റി
പുതിയ സംവിധാനം ലളിതവും സൗകര്യപ്രദവുമായി അപേക്ഷ സമർപ്പിക്കൽ പ്രക്രിയയ്ക്കായി സഹായിക്കുമെന്നും,നൂതന നിലവാരമുള്ള, ഡിജിറ്റൽ ഓവർഹൗളിംഗ്, എൻഡ്-ടു-എൻഡ് സ്റ്റാറ്റസ് ട്രാക്കിംഗ്, സെക്യൂരിറ്റി തുടങ്ങിയവയിൽ മികവുറ്റതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു .
ഓരോ ഹെഡ് പോസ്റ്റ് ഓഫീസിലും പാസ്പോർട്ട് കേന്ദ്രം
2019 മാർച്ചിൽ 543 പാർലമെൻററി മണ്ഡലങ്ങളിൽ പാസ്പോർട്ട് സേവാ കേന്ദ്രം സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് പൗരന്മാർക്ക് സൗകര്യപ്രദമായി പാസ്പോർട്ട് നൽകും.ഓരോ ഹെഡ് പോസ്റ്റ് ഓഫീസിലും പാസ്പോർട്ട് കേന്ദ്രം സ്ഥാപിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്" അങ്ങനെ വരുമ്പോൾ പാസ്പോർട്ട് സേവനങ്ങൾക്ക് ഒരു വ്യക്തി 50-60 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ല.
വിദേശകാര്യ മന്ത്രാലയം
പാസ്പോർട്ട് അനുബന്ധ സേവനങ്ങളിൽ 2017 ൽ 19 ശതമാനം വളർച്ചയുണ്ടായി.പാസ്പോർട്ട് സേവാ സംവിധാനത്തിലൂടെ ആറ് കോടിയിൽ അധികം പാസ്പോർട്ടുകൾ വിതരണം ചെയ്തിട്ടുണ്ട്. ഓരോ മാസവും പാസ്പോർട്ട് അപേക്ഷിക്കുന്നവരുടെ എണ്ണം ഒരു മില്യൺ കടന്നുവെന്നും മന്ത്രി പറഞ്ഞു.പാസ്പോർട്ട് സർവീസ് ഡെലിവറി മികച്ചതാക്കാൻ വിദേശകാര്യ മന്ത്രാലയം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.നിരവധി പാസ്പോർട്ട് നിയമങ്ങൾ ലളിതമാക്കിയും നടപടിക്രമങ്ങളിൽ കാലതാമസം വരാതെ നടത്തി കൊടുക്കുന്നതും അവയിൽ ചിലതാണ് . തപാൽ വകുപ്പുമായി ചേർന്ന് 'പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ ' ഹെഡ് പോസ്റ്റ് ഓഫീസുകളിൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി 236 'പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ' (പി.പി.എസ്.കെ.കൾ) നടപ്പിലാക്കിവരുന്നു,
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
