യു.എ.ഇ. ഉൾപ്പെടെ 18 രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് എമിഗ്രേഷൻ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ നിർബന്ധമാക്കി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാവും.

നിലവിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ. പാസ്പോർട്ട് ഉടമകൾക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കുകയാണെന്ന് വിദേശകാര്യവകുപ്പ് കഴിഞ്ഞ ദിവസം സർക്കുലർവഴി അറിയിച്ചിരുന്നു.
ഇന്ത്യൻ പ്രവാസികൾ
രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ഇന്ത്യയിൽനിന്ന് വിമാനം കയറാൻ സാധിക്കില്ല.യു.എ.ഇ. ഉൾപ്പെടെ 18 വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരാണ് രജിസ്റ്റർ ചെയ്യേണ്ടത്.ഈ രാജ്യങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും ഇതു ബാധകമാകും. ഈ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിൽ പോകുന്ന സമയത്ത് www.emigrate.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
വിദേശകാര്യവകുപ്പ്
തിരിച്ചുവരുന്നതിന് 21 ദിവസംമുമ്പുമുതൽ 24 മണിക്കൂർമുമ്പുവരെ രജിസ്ട്രേഷന് സമയമുണ്ട്. വ്യക്തിപരമായ വിവരങ്ങൾ, തൊഴിലുടമയുടെ വിവരങ്ങൾ,വിസ സംബന്ധിച്ച വിശദാംശങ്ങൾ, വിദേശത്തെ വിലാസം എന്നിവയെല്ലാം രജിസ്ട്രേഷൻസമയത്ത് നൽകണം
ഇ-മെയിൽ സന്ദേശങ്ങൾ
രജിസ്ട്രേഷൻ പൂർത്തിയാകാത്തവരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയയ്ക്കുമെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ അറിയിപ്പായി അപേക്ഷകന് എസ്.എം.എസ്., ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കും. ഇത് വിമാനത്താവളത്തിൽ കാണിച്ചാൽമാത്രമേ വിമാനത്തിൽ കയറാൻ സാധിക്കുകയുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
