തിരിച്ചെത്തുന്ന പ്രവാസികൾക്ക് പ്രതിമാസം നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പ്രവാസി ഡിവിഡൻറ് പദ്ധതിക്ക് ഫെബ്രുവരി ആദ്യവാരം തുടക്കമാകും.നിശ്ചിത തുക പ്രവാസി ക്ഷേമ ബോര്‍ഡ് മുഖേന നിക്ഷേപിക്കുകയും മൂന്നു വര്‍ഷത്തിനു ശേഷം പ്രവാസിക്കോ അവകാശിക്കോ നിശ്ചിത തുക മാസവരുമാനമായി നല്‍കുകയുമാണ് ലക്ഷ്യം.നിക്ഷേപത്തിന് സർക്കാർ സുരക്ഷ ഉറപ്പുനൽകും.

മൂന്നു മുതൽ 55 ലക്ഷം രൂപ വരെ പ്രവാസികൾക്ക് നിക്ഷേപിക്കാം. വര്‍ഷം തുകയുടെ 10 ശതമാനമാണ് ലാഭവിഹിതം.
പ്രവാസി ക്ഷേമ ബോർഡ്
ദുബായിൽ നടത്താൻ നിശ്ചയിച്ച ലോക കേരള സഭയുടെ ഗൾഫ് മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് അറിയിച്ചു.
നിക്ഷേപകന്റെ നോമിനി
ഈ ലാഭ വിഹിതം 12 മാസത്തേക്ക് വീതിച്ച് ഓരോ മാസവും പെന്‍ഷനായി നല്‍കും. പദ്ധതിയില്‍ ഒരിക്കല്‍ തുക നിക്ഷേപിച്ചാല്‍ പിന്നീട് തിരിച്ചെടുക്കാനോ വായ്പയെടുക്കാനോ കഴിയില്ല. നിക്ഷേപകെൻറ മരണശേഷം ഭാര്യക്കും ഡിവിഡൻറ് തുക ലഭിക്കും. ഭാര്യയുടെ മരണശേഷം നിക്ഷേപകന്റെ നോമിനിക്ക് തുക പിൻവലിക്കാം. നിശ്ചിത ശതമാനം തുക അധികം ചേർത്തായിരിക്കും തിരികെ നൽകുക. പ്രവാസിയായവർക്കും പ്രവാസം അവസാനിപ്പിച്ചവർക്കും ചേരാം. മറുനാടൻ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു.
രജിസ്ട്രേഷന്
നിക്ഷേപം സ്വീകരിക്കുന്നതിനും കിഫ്ബിക്കു കൈമാറ്റം ചെയ്യുന്നതിനും 1955 ലെ ദ ട്രാവന്‍കൂര്‍ കൊച്ചിന് ലിറ്റററി സയൻറിഫിക് ആൻഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് പ്രകാരം ബോര്‍ഡ് സൊസൈറ്റിക്ക് രൂപം നല്‍കും. പദ്ധതി നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ വിഹിതം ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതിയായി ഉള്‍പ്പെടുത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
