രാജ്യത്താകെയുള്ള ബജറ്റ് ഹോട്ടലുകൾ ഒയോ ഹോട്ടൽ ബുക്കിങ് സൈറ്റിനെതിരെ തിരിയുകയാണ് . ഒയോ നൽകുന്ന വമ്പൻ ഓഫറുകൾ കാരണം മറ്റു ഹോട്ടലുകൾ പ്രതിസന്ധിയിലായിരിക്കുകയാണ് . ഗുജറാത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷനും മറ്റ് ഓൺലൈൻ ട്രാവൽ കമ്പനികളും ഇതിനോടകം തന്നെ നടപടിക്ക് ഒരുങ്ങിയിട്ടുണ്ട്.

തുടക്കത്തിൽ ഒയോ റൂംസ് കരാർ പ്രകാരം തന്നെയാണ് വ്യാപാരം നടത്തിയിരുന്നതെന്നും എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ നേരത്തേ പറഞ്ഞുറപ്പിച്ച വ്യവസ്ഥകളിൽ നിന്നെല്ലാം മാറി അവർ തീരുമാനിക്കുന്ന വ്യവസ്ഥകൾ ചെറുകിട ബജറ്റ് ഹോട്ടലുകൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്നുമാണ് ഇവർ പരാതിപ്പെടുന്നത്. ഇതുകാരണം നല്ല നിലയിൽ പ്രവർത്തിച്ചുവന്ന ഹോട്ടൽ പോലും സാമ്പത്തിക പ്രശ്നത്തിൽപ്പെട്ട അവസ്ഥയിലാണെന്നും അവർ പറഞ്ഞു.'മുംബൈയിൽ ബജറ്റ് ഹോട്ടൽ അസോസിയേഷനിൽ 250-ഓളം അംഗങ്ങളാണുള്ളത്. ഇതിൽ നൂറോളം പേർ മലയാളി ഹോട്ടലുടമകളാണ്. ഇവിടെ മാത്രം ഒയോ റൂംസ് 10 മുതൽ 15 കോടി രൂപ വരെ കുടിശ്ശിക വരുത്തിയിരിക്കയാണ്.
ഹോട്ടല്‍ മുറികള്‍
മുംബൈയിൽ മാത്രമല്ല രാജ്യത്തെല്ലായിടത്തും ഒയോ ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതാണെന്നാണ് ഇവർ പറയുന്നത്. ഒയോ റൂംസിന്റെ ചൂഷണത്തിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ തന്നെ ഒത്തുകൂടാൻ ബജറ്റ് ഹോട്ടൽ അസോസിയേഷൻ തീരുമാനിച്ചിരിക്കയാണ്'.നിലവില്‍ രാജ്യത്തൊട്ടാകെ ഒയോയിലൂടെ 1,80,000 ഹോട്ടല്‍ മുറികള്‍ ലഭ്യമാണ്. കൂടാതെ വിപുലീകരണത്തിൽ ഭാഗമായി ഒയോയുടെ സേവനം അപ്പാര്‍ട്ടുമെന്‍റ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുന്ന സമയത്താണ് പരാതിയുമായി ഹോട്ടൽ വ്യവസായികൾ രംഗത്തെത്തിയിരിക്കുന്നത്.
അസോസിയേഷൻ
കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ തന്നെ 10 മുതൽ 15 ലക്ഷം വരെ ഒയോ റൂംസിൽനിന്ന് ലഭിക്കാനുള്ള ഹോട്ടലുകൾ ഒട്ടേറെയാണ്. നേരത്തേകരാറിൽ പറഞ്ഞ തുക തരാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ പിന്നീട് വില പേശുന്നതും തരുന്ന തുക കുറയ്ക്കുന്നതെന്നും അസോസിയേഷൻ ട്രഷറർ ഷാഹുൽ ഹമീദ് പറഞ്ഞു.
ഒയോ റൂംസ്
ഇത്തരം പ്രവർത്തികൾക്കെതിരേ രാജ്യവ്യാപകമായി നടപടി സ്വീകരിക്കാനും അസോസിയേഷന്റെ പ്രവർത്തനമണ്ഡലം വിപുലീകരിക്കാനും തീരുമാനിച്ചിരിക്കയാണെന്നും ഭാരവാഹികൾ പറഞ്ഞു.അതേസമയം പലതവണ ശ്രമിച്ചിട്ടും ഇതേ കുറിച്ച് പ്രതികരിക്കാൻ ഒയോ റൂംസ് പ്രതിനിധികൾ തയ്യാറായില്ല. റിതേഷ് അഗർവാൾ എന്ന യുവ സംരംഭകൻ തുടക്കമിട്ട ഓൺലൈൻ സംരംഭത്തിന് വലിയ സ്വീകാര്യതയായിരുന്നു തുടക്കത്തിൽ ലഭിച്ചിരുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications