പഴയ ഡെബിറ്റ് / എടിഎം / ക്രെഡിറ്റ് കാർഡുകൾ ഡിസംബർ 31 മുതൽ അസാധുവാകും

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപപോക്താക്കളോടു പഴയ ഡെബിറ്റ് / എടിഎം / ക്രെഡിറ്റ് കാർഡുകൾ 2018 ഡിസംബർ 31 നകം പുതുക്കാൻ ആവശ്യപ്പെട്ടു.

 
എടിഎം / ക്രെഡിറ്റ് കാർഡുകൾ ഡിസംബർ 31 മുതൽ അസാധുവാകും

നിലവിലുള്ള മാഗ്നെറ്റിക് സ്ട്രൈപ്പ് (മാഗ്സ്ട്രിപ്പ് ഡെബിറ്റ് കാർഡുകൾ) കാർഡുകളാണ് ബാങ്ക് ബ്ലോക്ക് ചെയ്യുന്നത്. പുതിയ കാർഡുകൾ ആർബിഐ അംഗീകൃത ഇവിഎം ചിപ്പ് ഡെബിറ്റ് കാർഡുകളായിരിക്കും. ഇ.വിഎം ചിപ്പ് കാർഡിലേയ്ക്ക് മാറ്റിയില്ലെങ്കിൽ നിങ്ങളുടെ എ.ടി.എം കാർഡും ബ്ലോക്കാക്കിയിട്ടുണ്ടാകും.

 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ഇത് എല്ലാ പ്രമുഖ ബാങ്ക് കസ്റ്റമർമാർക്കും ബാധകമാണ്. നിലവിലുള്ള മാഗ്നെറ്റിക് സ്ട്രൈപ്പ് (മാഗ്സ്ട്രിപ്പ് ഡെബിറ്റ് കാർഡുകൾ) മാറ്റി ആർബിഐ അംഗീകൃത ഇവിഎം ചിപ്പ് ഡെബിറ്റ് കാർഡുകൾ നല്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സൗജന്യ ഇവിഎം ചിപ്പ് ബ്ലോക്ക് ചെയ്യപ്പെട്ട കാർഡുകൾ പിന്നീട് തിരികെ ലഭിക്കില്ലെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നുണ്ട്. എന്നാൽ ഉപഭോക്താക്കൾക്ക് മാഗ്സ്ട്രീപ്പ് ഡെബിറ്റ് കാർഡുകൾക്ക് പകരം സൗജന്യ ഇവിഎം ചിപ്പ് കാ‍ർഡുകൾ നൽകും.

പുതിയ കാ‍ർഡിന് അപേക്ഷിക്കാം

പുതിയ കാ‍ർഡിന് അപേക്ഷിക്കാം

ഇഎംവി ചിപ്പ് കാർഡിനായി ഇന്റർനെറ്റ് ബാങ്കിം​ഗിലൂടെയോ അല്ലെങ്കിൽ അക്കൗണ്ടുള്ള സ്വന്തം ബ്രാഞ്ചിൽ നിന്നോ ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം. കാ‍ർഡ് ബ്ലോക്കായാൽ ആ വിവരം മെസേജായി ബാങ്ക് അധികൃതർ നിങ്ങളെ അറിയിക്കും.

ഓൺലൈൻ അപേക്ഷ

ഓൺലൈൻ അപേക്ഷ

www.onlinesbi.com എന്ന വെബ്സൈറ്റ് വഴി നിങ്ങൾക്ക് കാ‍ർഡിന് അപേക്ഷിക്കാവുന്നതാണ്. യൂസ‍ർ ഐഡിയും പാസ്‍വേർഡുമുപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുക. ഇ - സർവ്വീസ് ടാബിൽ നിന്ന് എടിഎം കാ‍ർഡ് സർവ്വീസസ് തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങൾക്ക് പുതിയ കാ‍ർഡിന് അപേക്ഷിക്കുന്നതിനുള്ള ഓപ്ഷൻ ഉണ്ട്.

 കാ‍ർഡ് എങ്ങനെ തിരിച്ചറിയാം?

കാ‍ർഡ് എങ്ങനെ തിരിച്ചറിയാം?

നിങ്ങളുടെ കാ‍ർഡ് മാ​ഗ്സ്ട്രൈപ്പ് ആണോ ആണോയെന്ന് എങ്ങനെ തിരിച്ചറിയാം. നിങ്ങളുടെ കാ‍ർഡിന്റെ മുൻവശത്ത് ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഇവിഎം ചിപ്പ് കാർഡാണ്. ഇല്ലെങ്കിൽ മാ​ഗ്സ്ട്രൈപ്പും.

English summary

Old Debit/ATM/Credit Cards To Become Invalid From 31 December

India's largest banker, the State Bank of India (SBI) recently asked its customers to update their debit cards by 31 December 2018,
Story first published: Friday, December 14, 2018, 14:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X