ഉപഭോക്താവിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതിന് മൂന്ന് പതിറ്റാണ്ടുകാലമായി നിലനിൽക്കുന്ന ഒരു നിയമത്തിൽ മാറ്റം വരുന്നു. 2018 ലെ ഉപഭോക്തൃ സംരക്ഷണ ബിൽ ലോക്സഭ പാസാക്കി,അടുത്ത ഘട്ടത്തിൽ ബിൽ രാജ്യസഭയിലേക്ക് പോകും.

പുതിയ നിയമം 1986 കാലഘട്ടത്തിലെ പഴയ ഉപഭോക്തൃ സംരക്ഷണ നിയമത്തെ ആയിരിക്കും മാറ്റുക.ഉപഭോക്താക്കൾക്കും ഏജൻസികൾക്കും ഇപ്പോൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ അവകാശങ്ങൾ നല്കുന്നതിലൂടെ പുതിയ നിയമം ഉപഭോക്തൃ അവകാശങ്ങളിൽ വലിയ മാറ്റമാകും കൊണ്ട് വരുക. 2018 ലെ ഉപഭോക്തൃ സംരക്ഷണ ബില്ലിലെ പ്രധാനപ്പെട്ട മാറ്റങ്ങൾ:
നിർമ്മാതാക്കളുടെയും സേവന ദാതാക്കളുടെയും ബാധ്യതകൾ
സെൻട്രൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരു എക്സിക്യൂട്ടീവ് ഏജൻസിയെ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനായി ബിൽ നിർദ്ദേശിക്കുന്നു. അനിയന്ത്രിതമായ വ്യാപാര സമ്പ്രദായങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് എപ്പോൾ വേണമെങ്കിലും ഏജൻസിക്കു ഇടപെടാൻ സാധ്യമായിരിക്കും.മാത്രമല്ല ഒരു കമ്പനിക്കെതിരെ നടപടിയെടുക്കാനും ഉൽപ്പന്നങ്ങൾ ബാൻ ചെയ്യാനും ഏജൻസിക്കു അധികാരമുണ്ടായിരിക്കും.യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ വളരെ ഫലപ്രദമായ രീതിയിലാണ് ഏജൻസിയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബിൽ മുന്നോട്ട് വെക്കുന്ന മറ്റൊരു പുതിയ ആശയം നിർമ്മാതാക്കളുടെയും സേവന ദാതാക്കളുടെയും ബാധ്യതകൾ ഒന്നോ അതിലധികമോ ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്താതെ എല്ലാ ഉപഭോക്താക്കൾക്കും നഷ്ടപരിഹാരം ലഭിക്കും വിധമാക്കുക എന്നതാണ്.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സെല്ലുകൾ
ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ ഉപഭോക്തൃ തർക്കങ്ങൾ പരിഹരിക്കാനുള്ള നിലവിലെ ഘടനകൾ നീക്കംചെയ്യാൻ ബിൽ നിർദ്ദേശിക്കുന്നു.
ഉപഭോക്താവിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സെല്ലുകൾ തർക്ക പരിഹാരത്തിനായി എല്ലാ തലങ്ങളിലും കൺസ്യൂമർ കമ്മീഷനുകളുമായി ബന്ധിപ്പിക്കും, അങ്ങനെ ചെയ്യുകയാണെങ്കിൽ കമ്മീഷന് ഒരേ സമയം ഒരുപാട് കേസുകളിൽ ഇടപെടേണ്ട ബുദ്ധിമുട്ടുണ്ടാവുകയില്ല .
ഉല്‍പന്നത്തിലെ അപാകതകളും ഉപഭോക്താവിനുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നിര്‍മാതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിദേശരാജ്യങ്ങളില്‍ നിലവിലുള്ള വ്യവസ്ഥ ആദ്യമായി ഇന്ത്യന്‍ നിയമത്തിന്റെ ഭാഗമാകും.
പരാതികള്‍
50 ലക്ഷം വരെ മൂല്യമുള്ള തര്‍ക്കവിഷയങ്ങള്‍ ജില്ല കമീഷനുകള്‍ക്ക് പരിഗണിക്കാന്‍ കഴിയും.നിലവില്‍ 20 ലക്ഷമാണ്. 10 കോടി മൂല്യമുള്ള പരാതികള്‍ സംസ്ഥാന കമീഷനും തീര്‍പ്പാക്കാം.ജില്ല കമീഷന്‍െറ അധികാരം ഒരു കോടി രൂപ വരെയായി വര്‍ധിപ്പിക്കണമെന്നതാണ് സമിതിയുടെ ശിപാര്‍ശ.
രാജ്യത്ത് സുസജ്ജമായ ലബോറട്ടറികള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.നിലവില്‍ ഭക്ഷ്യവിഷം, മായംചേര്‍ക്കല്‍ എന്നിവ കണ്ടത്തൊന്‍ കഴിയുന്ന നിലവാരമുള്ള ലാബുകള്‍ ഇല്ല.ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കുന്നതിന് കനത്ത ശിക്ഷ നല്‍കാനും ശിപാര്‍ശയുണ്ട്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications