നിങ്ങളുടെ സ്വപ്ന ഭവനത്തിനു അടുത്ത മാസം മുതൽ വിലകുറഞ്ഞേക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജി.എസ്.ടി) കൌൺസിൽ, വീടുകൾക്ക് ജി.എസ്.ടി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. അടുത്ത വർഷം മാർച്ച് മുതൽ ജി.എസ്.ടി കൗൺസിൽ ഫ്ളാറ്റുകൾക്കും വീടുകൾക്കും ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു .

നിങ്ങളുടെ സ്വപ്ന ഭവനത്തിനു അടുത്ത മാസം മുതൽ വിലകുറഞ്ഞേക്കാം

നിലവിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ഫ്‌ളാറ്റുകൾക്കും വീടുകൾക്കും 12 ശതമാനം ജി എസ് ടി യാണ് ഈടാക്കി വരുന്നത്. ജി എസ് ടി അടച്ചില്ലെങ്കിൽ സർട്ടിഫിക്കറ്റുകൾലഭിക്കാതെ വരുന്നതാണ്.എന്നിരുന്നാലും, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ വാങ്ങുന്നവറോഡ് എസ് ടി ഈടാക്കാൻ പാടില്ല,ഇതിനായി വിൽക്കുന്ന സമയത്ത് തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

സിനിമാ ടിക്കറ്റുകൾ, വീഡിയോ ഗെയിംസ് തുടങ്ങി 23 ഇനങ്ങളുടെ ജിഎസ്ഡി നിരക്ക് കുറയ്ക്കുമെന്നു കഴിഞ്ഞ ആഴ്ച ചേർന്ന ജി.എസ്.ടി. കൌൺസിൽ അറിയിച്ചിരുന്നു . ജി എസ് ടി കൌൺസിൽ ചെയർമാനും ഫിനാൻസ് മിനിസ്റ്ററുമായ അരുൺ ജെയ്റ്റ്ലി ഇവ പ്രഖ്യാപിച്ച സമയത്ത് റിയൽ എസ്റ്റേറ്റിന്റെ ജി എസ് ടി ഫിറ്റ്നസ് കമ്മിറ്റി പരിശോധിക്കുമെന്നും നികുതി നിരക്ക് കുറയ്ക്കുന്നതിനുള്ള ചർച്ച ജനുവരി മാസത്തിൽ ചേരുന്ന യോഗത്തിൽ നടത്തുമെന്നും അറിയിച്ചിരുന്നു .വീട് വാങ്ങുന്നവർക്ക് ജി എസ.ടി പരിഗണന ലഭിക്കുന്നില്ല എന്ന് തോന്നിയേക്കാം. കൗൺസിലിനു മുമ്പുള്ള ചില നിർദേശങ്ങൾ ഉണ്ടായിട്ടുണ്ട്. നിയമവും ഫിറ്റ്നസ് കമ്മിറ്റിയും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കും. അടുത്ത കൗൺസിൽ മീറ്റിംഗിൽ ഈ വിഷയം ഉന്നയിക്കും, എന്ന് അരുൺ ജെയ്‌റ്റിലി യോഗത്തിൽ അറിയിച്ചു.

English summary

Your dream home may become cheaper from next month

Goods and Services Tax (GST) council is considering to lower GST on houses.
Story first published: Monday, December 24, 2018, 15:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X