2019 -ലെ ഓരോ മാസത്തിലും മൂന്ന് ശതകോടീശ്വരന്മാരെയാണ് ഇന്ത്യ സൃഷ്ടിച്ചത്. ഇത് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ മൂന്നാം സ്ഥാനത്തെത്തിച്ചെന്ന് പ്രമുഖ റിപ്പോര്‍ട്ട് പറയുന്നു. 138 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്. 799 ശതകോടീശ്വരന്മാരുമായി ചൈനയാണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുപുറകില്‍ രണ്ടാം സ്ഥാനത്തായി അമേരിക്കയുമുണ്ട്. 626 ശതകോടീശ്വരന്മാരാണ് അമേരിക്കയിലുള്ളത്. ഇന്ത്യയുടെ 138 ശതകോടീശ്വരന്മാരില് 34 പേര് പുതുമുഖങ്ങളാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരുടെ നിരയില്‍ മുന്നില്‍. 67 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള അംബാനിയുടെ, ഓരോ മണിക്കൂറിലുമുള്ള വരുമാനമെന്നത് ഏഴ് കോടി രൂപയാണ്. മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ എണ്ണവും കൂടി കണക്കിലെടുക്കുകയാണെങ്കില്‍ 138 എന്നത് 170 ശതകോടീശ്വരന്മാരായി മാറും. 2020 ഹൂറൂണ് ഗ്ലോബല്‍ റിച്ച് ലിസ്റ്റ് ഒമ്പതാമത് എഡിഷന് പ്രകാരം, ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ ആസ്തിയുള്ള 2,817 പേരാണ് ലോകത്തുള്ളത്. 2019 -ല്‍ 480 ശതകോടീശ്വരന്മാരാണ് ഇക്കൂട്ടത്തിലെത്തിയത്. 2019 -ലെ ഓരോ ആഴ്ചയിലും ശരാശരി മൂന്നിലധികം ശതകോടീശ്വരന്മാര് ചൈനയില്‍ സൃഷ്ടിക്കപ്പെട്ടു. ഇന്ത്യയിലിത് ഓരോ മാസത്തിലുമായിരുന്നു. രാജ്യത്തെ ശതകോടീശ്വരന്മാരില് മൂന്നിലൊന്ന് പേരും മുംബൈ നിവാസികളാണ്. അതായത്, 50 പേരിലധികം താമസിക്കുന്നത് മുംബൈയില്‍. ഇക്കാരണത്താല്‍ തന്നെ ലോകത്തെ സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ. ന്യൂ ഡല്‍ഹിയില്‍ 30 പേരും, ബെംഗളൂരുവില്‍ 17 പേരും അഹമ്മദാബാദില്‍ 12 പേരും താമസിക്കുന്നു. ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമന്.

67 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തുണ്ട്. രാജ്യത്തെ സമ്പന്നരുടെ നിരയില്‍ രണ്ടാം സ്ഥാനത്തുള്ളത് എസ്പി ഹിന്ദുജ ഗ്രൂപ്പാണ്(27 ബില്യണ്‍ ഡോളര്‍). തുടര്‍ന്ന് ഗൗതം അദാനി (17 ബില്യണ്‍ ഡോളറില്‍ കൂടുതല്‍), ശിവ് നാദര്‍& ഫാമിലി (17 ബില്യണ്‍ ഡോളറിനടുത്ത്), ലക്ഷ്മി മിത്തല്‍ (15 ബില്യണ്‍ ഡോളര്‍) എന്നിവരും നിലകൊള്ളുന്നു. 15 ബില്യണ്‍ ഡോളറിനടുത്ത് ആസ്തിയുമായി ആറാം സ്ഥാനത്തുള്ളത് ബാങ്കറായ ഉദയ് കൊട്ടക് ആണ്. ഏഴാം സ്ഥാനത്ത് അസിം പ്രേംജി (14 ബില്യണ്‍ ഡോളര്‍), ശേഷം സൈറസ് പൂനാവാല ഓഫ് സെറം ഇന്‍സ്റ്റിട്ട്യൂട്ട് (12 ബില്യണ്‍ ഡോളര്‍), സൈറസ് പലോണ്ജിയും മകന് ഷപൂര്‍ പലോണ്‍ജി (11 ബില്യണ്‍ ഡോളര്‍ വീതം) എന്നിവരുമുണ്ട്.
24 വയസുള്ള ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ ആണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ശതകോടീശ്വരന്‍. 1.1 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ആഗോളതലത്തില്‍ ഓഹരി വിപണിയ്ക്ക് നല്ലൊരു വര്‍ഷമാണ് കടന്നുപോയത്. യുഎസ് ബോര്‍സ് 26 ശതമാനവും, ഇന്ത്യന്‍, ചൈനീസ് സൂചികകള്‍ യഥാക്രമം 15,16 ശതമാനവും വളര്‍ച്ച നേടിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
More From GoodReturns

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?



Click it and Unblock the Notifications