ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നോട്ടു നിരോധനത്തിനും , കച്ചവട സേവന നികുതി നടപ്പിലാക്കിയതിനും ശേഷം നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടുണ്ട്. കഴിഞ്ഞ വർഷം ഗവൺമെൻറ് നിരവധി നടപടികൾ നടപ്പാക്കി. വാർഷിക വരുമാനം 50 കോടി മുതൽ 250 കോടി വരെയുള്ള കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമാക്കി കുറച്ചിരുന്നു . നിയപ്രകാരം കോർപറേറ്റ് കമ്പനികൾ നികുതി അടയ്ക്കുകയാണെങ്കിൽ ഗവെർന്മേന്റിനു നികുതി വഴി ലഭിക്കുന്ന റവന്യൂ ഉയരേണ്ടതാണ്.

കോർപ്പറേറ്റ് നികുതി കുറച്ചതിലൂടെ ഗവൺമെന്റിന്റെ ഉദ്ദേശം കമ്പനികളുടെ പുനർനിർമാണവും വിപുലീകരണവും മാത്രമല്ല അവരെ ഗവേഷണത്തിനും വികസനത്തിനുമായി കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നത് കൂടിയായിരുന്നു . ഫെബ്രവരിയിൽ അവതരിപ്പിക്കാൻ ഇരിക്കുന്നത് ഇടക്കാല ബജറ്റ് ആയതു കൊണ്ട് തന്നെ ഗവൺമെന്റിന് തങ്ങളുടെ നയങ്ങളിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ വരുത്താൻ സാധ്യമല്ല, മുൻകാല ഇടക്കാല ബജറ്റുകളിൽ ഒന്നും തന്നെ വലിയ പദ്ധതികളോ , നയങ്ങളോ ഗവൺമെന്റുകൾ അവതരിപ്പിച്ചിട്ടില്ല , എങ്കിലും ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട്, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പരിഗണിക്കാവുന്നതാണ്. ലളിതമായ വായ്പയും ശരിയായ വായ്പാ ഉപകരണങ്ങളും ഇല്ലാത്തതിനാൽ ഇന്ത്യൻ ചെറുകിട, ചെറുകിട, ഇടത്തരം സംരംഭകർ ബുദ്ധിമുട്ടുകയാണ്.
യഥാർഥ പ്രശ്നം ബാങ്കുകൾ വായ്പ നൽകാൻ തയ്യാറാണെങ്കിലും ചെറുകിട സംരംഭകർക്ക് പ്രത്യേകിച്ചും മൈക്രോ, ചെറുകിട കയറ്റുമതിക്കാർക്ക് അവ ലഭിക്കാൻ പ്രയാസമാണ്. , ഔപചാരിക ക്രെഡിറ്റ് മാർക്കറ്റിലേക്ക് അവർക്കു പ്രവേശനം നിഷേധിക്കുകയാണ് പലപ്പോഴും.കയറ്റുമതി ക്രെഡിറ്റ്, കയറ്റുമതി ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങളും അവർക്കു ലഭിക്കാറില്ല. 2018-19 കാലഘട്ടത്തിൽ ഗവൺമെൻറ് ഈ മേഖലയെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications