ഇടക്കാല ബജറ്റ് 2019:ചെറുകിട വ്യവസായ മേഖലയ്ക്കു ആനുകൂല്യങ്ങള്‍ക്കു സാധ്യതയില്ല

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടക്കാല ബജറ്റിൽ എം.എസ്.എം.ഇ. മേഖലയ്ക്ക് ഗണ്യമായ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയില്ല. കഴിഞ്ഞ കാലങ്ങളിലെ ഇടക്കാല ബജറ്റുകളിൽ ഒന്നും തന്നെ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല .നേരത്തെ ഈ മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികൾ എല്ലാം നടപ്പിലാക്കി എന്ന വാദമാകാം വരുന്ന ഇടക്കാല ബജറ്റിൽ കേൾക്കാൻ പോകുന്നത്.ചെറുകിട വ്യവസായ മേഖലയ്ക്കു സഹായം നൽകാനായി സർക്കാർ ആർ. ബി ഐ യോട് ആവശ്യപ്പെട്ടിരുന്നു.

 
ഇടക്കാല ബജറ്റ് 2019:ചെറുകിട വ്യവസായ മേഖലയ്ക്കു ആനുകൂല്യങ്ങള്‍ക്കു സാധ്യതയില്ല

അതനുസരിച്ച്, കുടിശിക നിവാരണത്തിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആർ.ബി.ഐ. ആവിഷ്കരിച്ചു.എന്നാൽ ജനുവരി 1-ന് ശേഷം ഇത് ബാധകമല്ല . റിപ്പോർട്ടനുസരിച്ച്, കോർപ്പറേറ്റ് വായ്പയുടെ 25 ശതമാനം എം.എസ്.എം.ഇ മേഖലയ്ക്ക് വിതരണം ചെയ്യുന്നു, അതിനാൽ തന്നെ അത് പ്രാധാന്യം അർഹിക്കുന്നു.ഗവൺമെന്റ് ആവശ്യപ്പെട്ടത് പ്രകാരം,മൈക്രോ, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ കടബാധ്യതയ്ക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.ഐ.സി.ആർ.എ.യുടെ റേറ്റിംഗ് ഏജൻസി 10,000 കോടിയുടെ വായ്പ്പ ചെറുകിട ബിസിനസ് സംരംഭകർക്ക്‌ നൽകുന്നുണ്ട്.

 

ഇടക്കാല ബജറ്റ് സാധാരണ ഗതിയിൽ വലിയ മാറ്റങ്ങൾ വരുത്താത്തതിനാൽ , ഈ വർഷം അവസാനം പുതിയ സർക്കാർ മുന്നോട്ടു വെക്കുന്ന 2019-20 കേന്ദ്ര ബജറ്റിൽ എം.എസ്.എം.ഇ. മേഖലയ്ക്ക് കാര്യമായ നേട്ടങ്ങളുണ്ടാകുന്നതാണ്.കഴിഞ്ഞ വർഷത്തെ യൂണിയൻ ബജറ്റിൽ ചെറുകിട വ്യവസായ പദ്ധതികൾക്കായുള്ള കോർപ്പറേറ്റ് നികുതി നിരക്ക് 25 ശതമാനത്തിലേക്ക് വെട്ടികുറച്ചിരുന്നു.

English summary

Interim Budget 2019: Major Benefits For The MSME Sector Unlikely

The SME sector is not likely to see significant benefits from the interim budget,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X