പുതുക്കിയ കേബിള്‍ ഡിടിഎച്ച് ചാനലുകള്‍ പുതിയ സബ്സ്ക്രിപ്ഷന് രീതിയിലേക്ക് മാറുകയാണ്. ഇന്ത്യയില്‍ പുതിയൊരു ചാനല്‍ വിപ്ലവത്തില്‍ ട്രായ് തുടക്കമിടുന്നത്. ഓരോ ചാനലിനും ഉള്ള താരിഫ് നിരക്കുകള്‍ പ്രക്ഷേപണം ചെയ്യുന്നവര്‍ പരസ്യമാക്കാനാണ് ട്രായുടെ നിര്‍ദേശം. ഇതിലൂടെ ഉപയോക്താവും ഓപ്പറേറ്റര്‍മാരും തമ്മിലുള്ള ഇടപെടല്‍ ശക്തമാക്കുക കൂടി ട്രായ് ലക്ഷ്യം വെക്കുന്നു. പാക്കേജ് ചാനലുകളുടെ തുകയും നേരത്തെ തന്നെ ഉപയോക്താവിനെ അറിയിച്ചിരിക്കണമെന്ന് നിര്‍ദേശമുണ്ട്. ടിവി ചാനലുകളുടെ നിരക്കുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന തരത്തിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ടാണ് ട്രായ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഫെബ്രുവരിന് ഒന്നിനകം പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാണ് ട്രായുടെ നിര്‍ദേശം. കേബിള്‍ ടിവി ഒാപ്പറേറ്റര്‍മാരായ ഹാത്ത്വേയും ഡെന്നും, ഡിടിഎച്ച് കമ്പനികളായ ടാറ്റാ സ്കൈയും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയും ഇത് നടപ്പിലാക്കുമെന്ന് വ്യക്തമാക്കിട്ടുണ്ട്.

ഓരോ ചാനലിനും ഉള്ള താരിഫ് നിരക്കുകള്‍ പ്രക്ഷേപണം ചെയ്യുന്നവര്‍ പരസ്യമാക്കാനാണ് ട്രായുടെ നിര്‍ദേശം. ഇതുവഴി ചാനലുകള്‍ തങ്ങളുടെ പാക്കേജില്‍ ഒതുങ്ങുന്നതാണോ എന്ന് ഓരോ ഉപയോക്താവിനും തിരിച്ചറിയാം. എച്ച്ഡി ചാനലുകള്‍ വേണ്ടവര്‍ക്ക് അതിനായി ഉയര്‍ന്ന താരിഫുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യാം. അതേസമയം പാക്കേജ് ചാനലുകളുടെ തുകയും നേരത്തെ തന്നെ ഉപയോക്താവിനെ അറിയിച്ചിരിക്കണമെന്ന് നിര്‍ദേശമുണ്ട്. ചാനലിന്റെ നിരക്ക് ട്രായ് തീരുമാനിക്കും. എസ്ഡി ഡെഫിനിഷനും എച്ച്ഡി ഡെഫിനിഷനും ചാനലുകള്‍ക്ക് 19 രൂപയാണ് നിരക്ക്. ഇത് നികുതി മാറ്റിനിര്‍ത്തി കൊണ്ടുള്ള നിരക്കാണ്. ചാന് ഓപ്പറേറ്റര്‍മാര്‍ക്ക് പാക്കേജ് വിഭാഗത്തില്‍ കൂടുതല്‍ ചാനലുകള്‍ ഉള്‍പ്പെടുത്താന്‍ ഉടമകള്‍ക്ക് നിര്‍ദേശിക്കാവുന്നതാണ്. പക്ഷേ അതിന് മുമ്പ് നിരക്കുകള്‍ ഉപയോക്താവിനെ അറിയിക്കണം.
ഡിടിച്ച് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സെറ്റ് ടോപ് ബോക്സിലെ ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡില്‍ ചാനലിന്റെ നിരക്കുകള്‍ ഉള്‍പ്പെടുത്തും. ബേസിക്ക് ചാനല്‍ പാക്കില്‍ 100 ചാനലുകള്‍ ഉണ്ടാവും. ഇതിന് ടാക്സ് അടക്കം 130 രൂപ നല്കിയാല് മതി. ഈ 100 ചാനലുകള്‍ പ്രേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാം. നേരത്തെ ബേസ് പാക്കില്‍ എച്ച്ഡി ചാനല്‍ തിരഞ്ഞെടുത്താല്‍ അത് രണ്ട് ചാനല്‍ കൂടി തിരഞ്ഞെടുത്താല്‍ മാത്രമേ ലഭിക്കാമായിരുന്നുള്ളൂ. ്അതേസമയം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് ഈ നിരക്കില്‍ കുറഞ്ഞ് ഈടാക്കാമെന്നും ട്രായ് പറയുന്നു. വിപണിയില്‍ മത്സരം വര്‍ധിക്കുമ്പോള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ ചാനലുകള്‍ പ്രേക്ഷര്‍ക്കായി നിര്‍ദേശിക്കാമെന്നും, അതിന് കൂടിയ നിരക്ക് ഈടാക്കാമെന്നും പറയുന്നു. നിലവില്‍ ഡിഷ് ടിവി, വീഡിയോകോണ്‍ ഡിഷ് എന്നിവരും ഈ രീതിയാണ് നടപ്പിലാക്കുന്നത്. ഡി2എച്ച് എസ്ഡി ചാനലിന് പുതിയ നിയമപ്രകാരം 12.7 രൂപയും എച്ച്ഡി ചാനലിന് 21.2 രൂപയുമാണ് ഈടാക്കുന്നത്. അതേസമയം പുതിയ നിരക്കുകള്‍ എല്ലാവരും എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. എല്ലാ കേബിള്‍ ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും പുതുക്കിയ താരിഫ് പ്ലാനുകള്‍ ഉപയോക്താക്കളെ അറിയിച്ചിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
