ടെലികോം കമ്പനികളുടെ മത്സരം ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി മാറുകയാണ്. ജിയോയുടെ 1699 രൂപയുടെ 365 ദിവസ പ്ലാനിനു മറുപടിയായി എയര്‍ടെല്ലും രംഗത്തെത്തി. അണ്‍ലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 1.5 ജിബി ഡാറ്റയും ഉപയോഗിക്കുന്നത് 1699 രൂപയുടെ ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരുന്നത്. ഇതിനു മറുപടിയായി എയര്‍ടെല്‍ പ്രഖ്യാപിച്ച ഓഫര്‍ പരിശോധിക്കാം.
റോമിങിലും ലോക്കലിലും രാജ്യത്തിനകത്ത് അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്ഉം ഒരു ജിബി ഡാറ്റയും. കൂടാതെ എയര്‍ടെല്‍ ടിവിയുടെ പ്രീമിയം സബ്സ്ക്രിപ്ഷന് പാക്കേജ് കാലാവധിയായ ഒരു വര്‍ഷത്തേക്ക് തീര്‍ത്തും സൗജന്യമായി ലഭിക്കുകയും ചെയ്യും. അണ്‍ലിമിറ്റഡ് കോളുകളുടെ കാര്യത്തില്‍ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്നതാണ് പാക്കേജിന്റെ മറ്റൊരു പ്രത്യേകത.

എന്നാല്‍ എയര്‍ടെല്ലിനു മുമ്പെ മത്സരത്തിനിറങ്ങിയ വോഡഫോണും ബിഎസ്എന്‍എല്ലും ഇതിനു സമാനമായ പാക്കേജുകള്‍ പുറത്തിറക്കിയിട്ടുണ്ട്. വോഡഫോണിന്റെ 1499 രൂപയുടെ പാക്കേജ് ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100എസ്എംഎസും ഒരുജിബി ഡാറ്റയും നല്‍കുന്നുണ്ട്. വോഡഫോണിന്റെ പ്ലേ ആപ്പും ഈ കാലയളവില്‍ സൗജന്യമായിരിക്കും.
1312 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. അണ്‍ലിമിറ്റഡ് വോയ്സ് കോളും 5ജിബി ഡാറ്റയും 1000 എസ്എംഎസും ഉള്‍പ്പെടുന്നതാണ് ഓഫര്‍. എന്തായാലും ഇന്ത്യന്‍ മൊബൈല്‍ താരിഫ് രംഗത്ത് വന്‍ മാറ്റമാണ് ജിയോയുടെ കടന്നു വരവോടു കൂടി ഉണ്ടായിട്ടുള്ളത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications