ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി ഇടക്കാല ബജറ്റ് തന്നെയാണ് അവതരിപ്പിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളതിനാല്‍ സര്‍ക്കാര്‍ വോട്ട് ഓണ്‍ എക്കൗണ്ടാണ് അവതരിപ്പിക്കേണ്ടതെന്ന രീതിയില്‍ ചിലര്‍ മുന്നോട്ടു വന്നിരുന്നു. ബജറ്റ് പാസ്സാക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ സര്‍ക്കാര്‍ ചെലവുകള്‍ക്ക് ആവശ്യമായ പണം ചെലവഴിക്കാന്‍ പാര്‍ലമെന്റ് നല്കുന്ന അനുമതിയാണിത്.
കര്‍ഷകരെയും മധ്യവര്‍ഗ്ഗത്തെയും ആകര്‍ഷിക്കുന്ന പാക്കേജുകളിലൂടെ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം എന്ഡിഎയ്ക്കുണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ധനക്കമ്മി കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കുറച്ച് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് കൂടുതല്‍ പേരെ അടുപ്പിക്കാന്‍ അരുണ്‍ ജെയ്റ്റ്ലി ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കര്‍ഷകരുടെയും ഗ്രാമീണ മേഖലകളുടെയും ഉന്നമനത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒഡീഷയില്‍ നവീന്‍ പട്നായിക് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ നിന്ന് അരുണ്‍ ജെയ്റ്റ്ലി പ്രചോദനം ഉള്കൊണ്ടാല് അല്‍ഭുതപ്പെടേണ്ടതില്ല. വായ്പകള്‍ എഴുതി തള്ളുന്നതിന് പകരം കര്‍ഷകരുടെ എക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുകയെന്ന രീതി പരീക്ഷിക്കാനാണ് സാധ്യത.
ആദായനികുതിയില്‍ ഇളവ് വേണമെന്നത് ഏറെ കാലത്തെ ആവശ്യമാണ്. 2.5 ലക്ഷം രൂപയ്ക്കു പകരം പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്നതാണ് ഡിമാന്റ്. നിലവില്‍ 2.5 മുതല്‍ അഞ്ച് ലക്ഷം വരെ അഞ്ച് ശതമാനവും 5-10 ലക്ഷം വരെ 20 ശതമാനവും പത്ത് ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
പാവപ്പെട്ടവര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുന്ന യൂനിവേഴ്സല്‍ ബേസിക് ഇന്‍കം, കസ്റ്റംസ് ഡ്യൂട്ടിയുടെ പുനര്‍നിര്‍ണയം, പെന്‍ഷന്‍കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ സര്‍ക്കാര്‍ വന്നാലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കാത്ത രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
