ദില്ലി: പുതിയ താരിഫ് ഓര്‍ഡര്‍ ഫെബ്രുവരി ഒന്നുമുതല്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) കേബിള്‍-ഡിജിറ്റല്‍, ഡിടിഎച്ച് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതുവരെ 50 ശതമാനം വരിക്കാര്‍ മാത്രമേ പുതിയ താരിഫ് പ്രകാരം ചാനലുകള്‍ തിരഞ്ഞെടുത്തിട്ടുള്ളൂവെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ഉള്ള കമ്പനികളുടെ വാദം അംഗീകരിക്കാന്‍ ട്രായ് തയ്യാറായിട്ടില്ല. ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്ഫോം ഓപ്പറേറ്റേഴ്സിന്(ഡിപിഒ) കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് നിയന്ത്രണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തുന്ന ഓപ്പറേറ്റര്‍മാരില്‍ നിന്നും ചാനലുകളെ പിന്‍വലിക്കാനും ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും ട്രായ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കേരളത്തില്‍ സിഗ്നല്‍ ഓഫാക്കി സമരം
കേബിള്ടിവിയുടെ അടിസ്ഥാന നിരക്കില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ജനുവരി 24 വ്യാഴാഴ്ച സിഗ്നല്‍ ഓഫാക്കി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള ബേസിക് ചാര്‍ജായ 130 രൂപ അപര്യാപ്തമാണെന്നാണ് സംഘടനയുടെ വാദം. വരിക്കാരില്‍ നിന്നും 18 ശതമാനത്തിനു പകരം അഞ്ച് ശതമാനം ജിഎസ്ടി ചുമത്തണമെന്നതാണ് സംഘടന മുന്നോട്ടു വെയ്ക്കുന്ന മറ്റൊരു ആവശ്യം
ട്രായ് തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റാ സ്കൈ പോലുള്ള കമ്പനികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഡിഷ് ടിവിയുടെ 35 ശതമാനം വരിക്കാര്‍ ഇതിനകം ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. എന്നാല്‍ സണ്‍ടിവി, എയര്ടെല്ടിവി അടക്കമുള്ള മറ്റു കമ്പനികള്‍ ഇക്കാര്യത്തില്‍ ഏറെ പിറകിലാണെന്നതാണ് റിപ്പോര്‍ട്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications