മറ്റു അറബ് നാടുകളില്‍ നിന്ന് വ്യത്യസ്തമായി തൊഴില്‍ പീഡനങ്ങള്‍ക്ക് പേരു കേട്ട രാജ്യമാണ് കുവൈത്ത്. വീട്ടുടമകളുടെ പീഡനങ്ങള്‍ കൊലപാതകങ്ങളിലേക്ക് കടന്നപ്പോള്‍ തങ്ങളുടെ പൗരന്മാരെ കുവൈത്തിലേക്ക് വീട്ടുവേലയ്ക്കയക്കുന്നത് ഫിലിപ്പീന്‍സ് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ഡൊമെസ്റ്റിക് വര്‍ക്കര്‍മാര്‍ക്ക് ഇനി തൊഴില്‍ പീഡനങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. കാരണം വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുക എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ-കുവൈത്ത് ധാരണാപത്രത്തിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്കിക്കഴിഞ്ഞിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റാണ് സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്. കുവൈത്തിലെ മൂന്നു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാവുന്ന നടപടിയാണിത്. ഒരു ലക്ഷത്തോളം സ്ത്രീകളുള്‍പ്പെടെ കുവൈത്തില്‍ പണിയെടുക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കുന്നതിനുള്ള ശ്രദ്ധേയമായ കാല്‍വയ്പ്പാണിതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഇതിനു പുറമെ, ജോലിക്കാരുടെ തൊഴില്‍ സമയം, അവധി ദിനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തമായ കരാര്‍ തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ ഒപ്പുവയ്ക്കാന്‍ ഇതോടെ സാധിക്കും. ഇത്തരം കാര്യങ്ങളില്‍ ഉണ്ടാവുന്ന അവകാശ നിഷേധങ്ങളെ സര്‍ക്കാര്‍ തലത്തില്‍ കൈകാര്യം ചെയ്യാന്‍ കരാര്‍ അംഗീകരിക്കുന്നതോടെ സാധ്യമാവും. ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ചതായും അദ്ദേഹം പറയുകയുണ്ടായി.
തുടക്കത്തില്‍ അഞ്ചുവര്‍ഷത്തേക്കാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുന്നതെങ്കിലും കരാറുമായി ഇരുരാജ്യങ്ങളും സ്വാഭാവികമായും മുന്നോട്ടുപോവും. മൂന്നു ലക്ഷം വീട്ടുജോലിക്കാരുള്‍പ്പെടെ ഒന്‍പത് ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ പണിയെടുക്കുന്നത്. ഇതില്‍ ഏറെപ്പേര്‍ മലയാളികളാണ്. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ഒരു കോടിയോളം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
