ദില്ലി: കാന്‍സര്‍ ബാധയെ തുടര്‍ന്ന് ന്യുയോര്‍ക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയിറ്റ്ലിക്ക് താല്‍ക്കാലിക പകരക്കരനായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. രോഗബാധയെ തുര്‍ന്ന് ജനുവരി 13ന് അമേരിക്കയിലേക്ക് തിരിച്ച ജെയിറ്റ്ലി 22നാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

അദ്ദേഹം അസുഖം ഭേദമായി തിരികെയെത്തുന്നതു വരെ ധനകാര്യമന്ത്രാലയത്തിന്റെ അധികച്ചുമതലയാണ് ഗോയലിന് നല്‍കിയിരിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ജെയിറ്റ്ലിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതോടെ ഫെബ്രുവരി ഒന്നിന് നടക്കുന്ന ഇടക്കാല ബജറ്റ് അവതരണം പിയൂഷ് ഗോയലായിരിക്കും നിര്‍വഹിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായി. ഈ കാലയളവില്‍ വകുപ്പില്ലാ മന്ത്രിയായി ജെയിറ്റ്ലി തുടരും.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജുകളും മിഡില്‍ക്ലാസിന് വേണ്ടിയുള്ള സുപ്രധാന ആനുകൂല്യങ്ങളും പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജെയിറ്റ്ലി ഇതിനകം അഞ്ച് തവണ ബജറ്റ് അവതരിപ്പിക്കുകയുണ്ടായി.
ഇത് രണ്ടാംതവണയാണ് പിയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രാലയത്തിനൊപ്പം ധനകാര്യമന്ത്രാലയത്തിന്റെയും ചുമതല വഹിക്കുന്നത്. കഴിഞ്ഞ മെയില്‍ ജെയിറ്റ്ലി കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോഴായിരുന്നു ഇത്. അന്ന് 100 ദിവസമാണ് രണ്ട് മന്ത്രാലയത്തിന്റെയും ചുമതല ഗോയല്‍ വഹിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഇന്‍ചാര്‍ജ്ജായി ബിജെപി നേരത്തേ ജെയിറ്റ്ലിയെ ചുമതലപ്പെടുത്തിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
