കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ചുരുങ്ങിയ ചെലവില്‍ പറക്കാന്‍ അവസരം. നാളെ മുതല്‍ ഉഡാന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെയാണിത്. തുടക്കത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബംഗളൂരു, ഗോവ എന്നീ പ്രധാന നഗരങ്ങളിലേക്ക് പ്രതിദിന ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍ നടത്തുന്നത്. ചെലവ് കുറഞ്ഞ ആഭ്യന്തര സര്‍വീസുകള്‍ക്ക് അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ഉഡാന്‍.
യാത്രക്കാരില്‍ നിന്ന് ചുരുങ്ങിയ ടിക്കറ്റ് നിരക്ക് ഈടാക്കി ബാക്കി കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിയാണിത്. ഉഡാന്‍ സര്‍വീസിനുള്ള വ്യവസ്ഥകളില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായി ഇളവുകള്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് കിയാല്‍ സര്‍വീസുകള്‍ക്ക് സന്നദ്ധരായത്. ഉഡാന്‍ റൂട്ടുകളില്‍ മൂന്നുവര്‍ഷത്തേക്ക് മറ്റു സര്‍വീസുകള്‍ അനുവദിക്കില്ലെന്ന വ്യവസ്ഥയാണ് കിയാലിനായി ഇളവുചെയ്തത്. 74 പേര്‍ക്കിരിക്കാവുന്ന എ.ടി-7 വിമാനങ്ങളാണ് ഇന്‍ഡിഗോ ഉഡാന്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക.

ഹൈദരാബാദിലേക്കുള്ള വിമാനം രാവിലെ 9.15ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 11 മണിക്ക് എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 11.35ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 1.25ന് കണ്ണൂരില്‍ തിരികെയെത്തും. ഉച്ചയ്ക്ക് 1.45നാണ് ചെന്നൈയിലേക്കുള്ള വിമാനം കണ്ണൂരില്‍ നിന്ന് പുറപ്പെടുക. ഇത് 3.20ന് ചെന്നൈയിലെത്തും. വൈകീട്ട് നാലിന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് 5.30ന് ഇവിടെ തിരികെയെത്തും. ബംഗളൂരുവില്‍ നിന്നുള്ള വിമാനം രാത്രി 8ന് പുറപ്പെട്ട് 9.05ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് തിരിച്ച് രാത്രി 9.25ന് പുറപ്പെട്ട് 10.30ന് ബെംഗളൂരുവില്‍ എത്തും. ഗോവയിലേക്ക് രാത്രി 10.05ന് പുറപ്പെട്ടടുന്ന വിമാനം 11.35ന് എത്തിച്ചേരും. തിരിച്ച് 11.55ന് പുറപ്പെട്ട് 1.20നാണ് കണ്ണൂരിലെത്തുക. വൈകീട്ട് 5.50നാണ് ഹുബ്ബള്ളിയിലേക്കുള്ള സര്‍വീസ്. 7.05ന് ഇവിടെയെത്തും. തിരിച്ച് 7.25ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് 8.45ന് കണ്ണൂരിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
