ലോകത്തിലെ ഏറ്റവും വലിയ റെയിൽപ്പാത ഇന്ത്യയിൽ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഡോ -ചൈന അതിർത്തിയിൽ ബിലാസ്പൂർ-മനാലി-ലേ റെയിൽ ലൈൻ നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു .പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽപ്പാതയാകും ഇത് .

ലോകത്തിലെ ഏറ്റവും വലിയ റെയിൽപ്പാത ഇന്ത്യയിൽ

ബിലാസ്പുർ-മനാലി-ലേ റെയിൽപ്പാതയെക്കുറിച്ചുള്ള ചില വസ്തുതകൾ

ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാതയായ ഇത്, സമുദ്ര നിരപ്പിൽ നിന്നും 5,360 മീറ്റർ ഉയരത്തിലാണ് നിൽക്കുന്നത്.സമുദ്രനിരപ്പിൽ നിന്ന് 5010 മീറ്റർ ഉയരത്തിലുള്ള ചൈനയുടെ ക്വിന്‍ഗായി-ടിബറ്റ് റെയില്‍വേ ലൈനിനെ മറികടന്നാണ് ഇന്ത്യയുടെ ബിലാസ്‍പൂര്‍-മണാലി-ലെഹ് ലൈന്‍ പുതു ചരിത്രം രചിക്കാനൊരുങ്ങുന്നത്.

ദില്ലി മുതൽ ലേ വരെ I20 മണിക്കൂർ വരെ യാത്രാ സമയം കുറയും . നിലവിൽ ഡൽഹിയിൽ നിന്നും ലേയിലേയ്ക്ക് 40 മണിക്കൂർ യാത്രയുണ്ട്.

2022 ല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ കരുതുന്നത്. കടന്നുപോകുന്ന പാതയുടെ നീളം 465 കിലോമീറ്ററാണ്. . പദ്ധതിക്ക് 83,360 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലെ സുന്ദർനഗർ, മണ്ഡി, മനാലി, കീലോങ്, കോക്സർ, ദർസ, ഉപേഷി, കരു എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാകും ഈ പാത കടന്നു പോവുക.

പദ്ധതി വിജയിച്ചാൽ ലഡാക്കിലെ ലെഹ് മേഖലയിലേക്ക് അനായാസമായി എത്തിച്ചേരാം. കനത്ത മഞ്ഞ് വീഴ്ച മൂലം ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ റോഡ് ഗതാഗതം തടസപ്പെടാറുണ്ട്.

പദ്ധതിയില്‍ 74 തുരങ്കങ്ങള്‍, 124 വലിയ പാലങ്ങള്‍, 396 ചെറിയ പാലങ്ങള്‍, എന്നിവയാണ് ആദ്യ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ആവശ്യമായുള്ളത്.

ഹിമാചൽ പ്രദേശിൽ കീലോംഗ് ഇന്ത്യൻ റെയിൽവേ നെറ്റ്‌വർക്കിലെ തുരങ്കത്തിനുള്ളിലെ ആദ്യ ഇന്ത്യൻ സ്റ്റേഷനാകും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 51 കിലോമീറ്റർ പാതയായ ഉപേഷി മുതൽ ലേ ലൈൻ വരെയുള്ള പാതയാണ് പണി കഴിപ്പിക്കുന്നത് . രണ്ടു വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കും. ഈ ലൈനിൻറെ നിർമ്മാണം ഉടൻ ആരംഭിക്കും.ഈ ലൈനിന്റെ ആകെ ചെലവ് ഏകദേശം 5000 കോടി രൂപയാണ്.

English summary

Indian Railways plans world's highest railway track

Indian Railways plans to start building the Bilaspur-Manali-Leh rail line along the Indo-China border which will make it the world's highest railway track.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X