കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ഡിഗോഎയര്ലൈന്സിന്റെ ആദ്യ വിമാനം പറന്നുയര്‍ന്നു. ചെലവ് കുറഞ്ഞ ഉഡാന്‍ പദ്ധതിയില്‍ ആരംഭിച്ച ആദ്യ സര്‍വീസ് ഹൈദരാബാദിലേക്കാണ് നടത്തിയത്. ഇന്‍ഡിയോയുടെ 6ഇ 7168 വിമാനമാണ് ഇന്ന് സര്‍വീസ് നടത്തിയത്. 1299 രൂപയായിരുന്നു ടിക്കറ്റിന്റെ കുറഞ്ഞ നിരക്ക്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആദ്യ യാത്രക്കാരെ വിമാനത്താവളത്തില്‍ വരവേറ്റ ശേഷമായിരുന്നു യാത്ര. ആദ്യ യാത്രക്കാരന് കിയാല്‍ വക സമ്മാനവും നല്കി. കിയാല്‍ എംഡി വി തുളസീദാസ്, എയര്‍പോര്‍ട്ട് സിഇഒ ഉത്പല്‍ ബറുവ, ഇന്‍ഡിഗോ വൈസ് പ്രസിഡന്റ് സിന്‍ഡി സദോസ്കിയേസ്കി, ഇന്‍ഡിഗോ അസോസിയറ്റഡ് വൈസ് പ്രസിഡന്റ് രവി ചന്ദ്ര തുടങ്ങിയവര്‍ ചേര്‍ന്ന് ദീപം കൊളുത്തിയായിരുന്നു ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഹൈദരാബാദിനു പുറമെ, ചെന്നൈ, ഹുബ്ബള്ളി, ബംഗളൂരു, ഗോവ എന്നീ പ്രധാന നഗരങ്ങളിലേക്കും പ്രതിദിന ഉഡാന്‍ സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തുന്നുണ്ട്.

ചെലവ് കുറഞ്ഞ ആഭ്യന്തര സര്‍വീസുകള്‍ക്ക് അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഉഡാന്‍ സര്‍വീസ് ഈയിടെയാണ് കണ്ണൂര്‍ വിമാനത്താവളത്തിന് അനുവദിച്ചുകിട്ടിയത്. സര്‍വീസ് വ്യവസ്ഥകളില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായി ഇളവുകള്‍ അനുവദിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ഉഡാന്‍ റൂട്ടുകളില്‍ മൂന്നുവര്‍ഷത്തേക്ക് മറ്റു സര്‍വീസുകള്‍ അനുവദിക്കില്ലെന്ന വ്യവസ്ഥയാണ് കിയാലിനായി ഇളവുചെയ്തത്. പകുതി ടിക്കറ്റുകളാണ് ഉഡാന്‍ നിരക്കില്‍ ലഭിക്കുക.
ദോഹയിലേക്കും കുവൈത്തിലേക്കും രാജ്യാന്തര സര്‍വീസും ഇന്‍ഡിഗോ മാര്‍ച്ച് 15ന് തുടങ്ങും. ഇതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. കണ്ണൂര്‍ വിമാനത്താവളത്തിന് യാത്രക്കാരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ അധികൃതര്‍ക്കും എയര്‍ലൈന്‍സുകള്‍ക്കും പ്രേരണയാവുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
