പ്രവാസി പെന്‍ഷന്‍ യാഥാര്‍ത്ഥ്യമാവുന്നു; പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നു. നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ് മുന്നോട്ടുവച്ച പെന്‍ഷന്‍ പദ്ധതി നിര്‍ദ്ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണിത്.

 

പ്രവാസികളില്‍ നിന്ന് തവണകളായി നിക്ഷേപം സ്വീകരിച്ച് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇത് ആഴ്ചകള്‍ക്കകം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആദ്യഘട്ടത്തില്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുതകും വിധം പതിനായിരം കോടിയിലധികം രൂപ ഇതിലൂടെ നിക്ഷേപമായി എത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. 15 ലക്ഷത്തോളം പ്രവാസികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിക്ഷേപ കാലാവധി

നിക്ഷേപ കാലാവധി

മൂന്നു വര്‍ഷമാണ് പെന്‍ഷന്‍ പദ്ധതിയില്‍ തുക നിക്ഷേപിക്കേണ്ട കാലാവധി. ഇതിനിടയില്‍ അഞ്ച് മുതല്‍ 50 ലക്ഷം വരെയുള്ള തുക നിക്ഷേപിക്കാം. ഇതിന്റെ തോതനുസരിച്ചാണ് മൂന്നു വര്‍ഷത്തിനു ശേഷം പെന്‍ഷന്‍ തുക ലഭിക്കുക.

തവണകളായും നിക്ഷേപിക്കാം

തവണകളായും നിക്ഷേപിക്കാം

പെന്‍ഷന്‍ പദ്ധതിയിലേക്ക് നല്‍കുന്ന തുക ഒറ്റത്തവണയായി നല്‍കണമെന്ന് നിര്‍ബന്ധമില്ല. നിശ്ചിത തുക അടച്ചുതീര്‍ക്കാന്‍ ആറു തവണകള്‍ വരെ അനുവദിച്ചിട്ടുണ്ട്. തവണകള്‍ തുല്യമായിരിക്കണമെന്നും വ്യവസ്ഥയില്ല. ഉദ്ദേശിക്കുന്ന തുക ആറു ഘട്ടമായി അടച്ചുതീര്‍ത്താല്‍ മതി.

തുക നിക്ഷേപിക്കേണ്ടത്

തുക നിക്ഷേപിക്കേണ്ടത്

പ്രവാസിക്ഷേമത്തിനായി നിലകൊള്ളുന്ന നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക. പ്രവാസികളില്‍ നിന്ന് ബോര്‍ഡ് വഴി സര്‍ക്കാര്‍ പെന്‍ഷന്‍ നിക്ഷേപം സ്വീകരിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ ഉടന്‍ ആരംഭിക്കും.

ആജീവനാന്ത പെന്‍ഷന്‍

ആജീവനാന്ത പെന്‍ഷന്‍

പ്രവാസികളുടെ നിക്ഷേപത്തിന് ആനുപാതികമായി മാസംതോറും ലഭിക്കുന്ന പെന്‍ഷന്‍ ജീവിതാവസാനം വരെ ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ സവിശേഷത. അഞ്ച് ലക്ഷം മുതല്‍ അമ്പത് ലക്ഷം വരെ നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് അയ്യായിരം മുതല്‍ അമ്പതിനായിരം വരെ തുക മാസാന്ത പെന്‍ഷനായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിക്ഷേപകനോ അവകാശിക്കോ തുക ലഭിക്കും.

ലാഭവിഹിതം

ലാഭവിഹിതം

നിക്ഷേപകത്തുകയുടെ ലാഭവിഹിതം എന്ന രീതിയില്‍ ഓരോ മാസവും 10 ശതമാനം തുക പെന്‍ഷനായി നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രവാസികളെ പദ്ധതിയിലേക്ക് കൂടുതലായി ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രീതി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കിഫ്ബിയില്‍ നിക്ഷേപിക്കും

കിഫ്ബിയില്‍ നിക്ഷേപിക്കും

സംസ്ഥാനത്തെ വന്‍കിട പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിനായി രൂപീകൃതമായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ പദ്ധതിയിലൂടെ ലഭിക്കുന്ന തുക നിക്ഷേപിക്കും. സാമ്പത്തിക ബാധ്യത നേരിട്ട് സര്‍ക്കാരിന്റെ ചുമലില്‍ വരാതിരിക്കാനാണ് ഇത്തരമൊരു രീതി സ്വീകരിച്ചിരിക്കുന്നത്.

Read more about: pension
English summary

Kerala floats dividend pension plan for diaspora returnees

Kerala floats dividend pension plan for diaspora returnees
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X