ന്യൂഡല്‍ഹി: സ്വകാര്യ ധനകാര്യ സ്ഥാപനമായ യെസ്ബാങ്കിന്റെ പുതിയ എംഡിയും സിഇഒയുമായി റവ്നീത് സിംഗ് ഗില്ലിനെ നിയമിച്ചു. ജര്‍മന്‍ ബാങ്കായ ഡ്യൂഷെയുടെ ഇന്ത്യയിലെ തലവനാണ് ഗില്‍ ഇപ്പോള്‍. നിലവിലെ എംഡി റാണ കപൂറിന്റെ കാലാവധി ജനുവരി 31ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ബാങ്കില്‍ മേഖലയിലെ വിധഗ്ദനായ റവ്നീത് സിംഗ് ഗില്ലിനെ നിയമിച്ചിരിക്കുന്നത്. ഈ നിയമനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി യെസ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. പുതിയ നിയമനത്തിന് അംഗീകാരം നല്കാന് ബോര്‍ഡ് യോഗം ജനുവരി 29ന് ചേരും. മാര്‍ച്ച് ഒന്നിനു മുമ്പ് ഇദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്.
ഗില്ലിനെ പുതിയ എംഡിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യെസ് ബാങ്കിന്റെ ഓഹരി വില 14.5 ശതമാം വര്‍ധിച്ച് 225.95 രൂപയിലെത്തി. എന്നാല്‍ ഓഹരി വിപണിയില്‍ 0.24 ശതമാനത്തിന്റെ നേട്ടം മാത്രമേ ഇതിലൂടെ കൈവരിക്കാനായുള്ളൂ.

ജനുവരി 31ന് മുമ്പ് സ്ഥാനമൊഴിയാന്‍ യെസ് ബാങ്ക് തലവനായ റാണ കപൂറിനോന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. 2020 വരെ തുടരാന്‍ കപൂറിനെ അനുവദിക്കണമെന്ന ബാങ്കിന്റെ അപേക്ഷയും ആര്‍ബിഐ അംഗീകരിച്ചില്ല. ഇതിന് റിസര്‍വ് ബാങ്ക് പ്രത്യേക കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കപൂര്‍ ബാങ്കിന്റെ കിട്ടാക്കടങ്ങളുടെ കണക്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് മറച്ചുവച്ചതാണ് കാരണമെന്നാണ് കരുതപ്പെടുന്നത്. ഇത് 10,000 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ തീരുമാനത്തോടെ യെസ് ബാങ്കിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു.
യെസ് ബാങ്കിന്റെ പ്രധാന എതിരാളിയായ ആക്സിസ് ബാങ്കിനും ഇതേകാരണത്തിന് ആര്‍ബിഐയുടെ നടപടി നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ മാസാവസാനത്തോടെ ആക്സിസ് ബാങ്ക് തലവന്‍ ശിഖ ശര്‍മയ്ക്കും സ്ഥാനമൊഴിയേണ്ടി വന്നിരുന്നു.
ഡ്യൂഷെ ബാങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തലവനും ബാങ്കിംഗ് മേഖലയില്‍ നിരവധി വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമുള്ള ഗില്ലിന്റെ സാന്നിധ്യം യെസ് ബാങ്കിന് കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1991ല്‍ ഡ്യൂഷെ ബാങ്കില്‍ ചേര്‍ന്ന ഗില്‍ 2012ലാണ് സിഇഒയായി ചുമതലയേറ്റത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications