ഹൈദരാബാദ്: സാധാരണക്കാരന്റെ കാറെന്ന പേരില്‍ 2009ല്‍ നിരത്തിലിറങ്ങിയ ടാറ്റ മോട്ടോഴ്സിന്റെ നാനോ കാറിന് അകാല ചരമം. 2020ന് അപ്പുറത്തേക്ക് നാനോയുടെ ഉല്‍പ്പാദനം തുടരാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നാനോ ഉല്‍പ്പാദനം നിര്‍ത്തുകയാണെന്ന കൃത്യമായ പ്രഖ്യാപനം ഔദ്യോഗികമായുണ്ടാവുന്നത് ഇതാദ്യമായാണ്.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബിഎസ്-6 (ഭാരത് സ്റ്റേജ് 6) മാനദണ്ഡങ്ങള്‍ താങ്ങാന്‍ പാവം നാനോയ്ക്ക് ശേഷിയില്ലെന്നാണ് കമ്പനിയുടെ പാസഞ്ചര്‍ വെഹിക്ക്ള്‍ ബിസിനസ് യൂനിറ്റ് തലവനായ മായങ്ക് പരീഖ് അറിയിച്ചിരിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഫീച്ചറുകള്‍ ഏര്‍പ്പെടുത്താനും നവീകരണങ്ങള്‍ വരുത്താനും നാനോയില്‍ സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനാല്‍ 2020 ഏപ്രില്‍ മാസത്തോടെ നാനോ ഉല്‍പ്പാദനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഗുജറാത്തിലെ സനദ് പ്ലാന്റിലാണ് നാനോ കാര്‍ നിര്‍മിക്കുന്നത്.

സാധാരണ ഇന്ത്യക്കാരന്റെ കാര്‍ എന്ന ബ്രാന്ഡിങ്ങിലായിരുന്നു രതന് ടാറ്റ നാനോ അവതരിപ്പിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഒരു കാര്‍ എന്ന സങ്കല്‍പ്പമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ കാറിന് ജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇതോടെ കാറിന്റെ നിര്‍മാണം പ്രതിസന്ധിയിലാവുകയായിരുന്നു. അതിനിടെ നാനോയുടെ ഇലക്ട്രിക് വേര്‍ഷന്‍ പുറത്തിറക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അതിനും സാധ്യതയില്ലെന്നാണ് പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നത്. ബിഎസ് -6 മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉല്‍പ്പാദനം നിര്‍ത്തുന്നത് നാനോ മാത്രമായിരിക്കില്ലെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. പക്ഷെ ഏത് കാറായിരിക്കും അത് എന്നകാര്യം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ടാറ്റ കാറുകളുടെ വില്‍പ്പനയില്‍ രാജ്യത്ത് വലിയ കുതിച്ചുചാട്ടമാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് മായങ്ക് പരീഖ് പറഞ്ഞു. രാജ്യത്തെ മൊത്തം കാര്‍ വ്യവസായം 4.4 ശമതാനം വളര്‍ച്ച നേടിയപ്പോള്‍ ടാറ്റാ മോട്ടോഴ്സിന്റെ വളര്‍ച്ച 22.4 ശതമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
