അന്യായമായി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ഡിടിഎച്ച് സേവനദാതാക്കളുടെ നയങ്ങള്‍ക്ക് തിരിച്ചടി നല്കി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടുവച്ച പുതിയ താരിഫ് നയം അംഗീകരിക്കാമെന്ന് ടാറ്റാ സ്കൈയും. നിലവില്‍ ബൊക്കെ എന്ന പേരില്‍ വേണ്ടതും വേണ്ടാത്തതുമായ ചാനലുകള്‍ ഉപഭോക്താവിന്റെ മേല്‍ അടിച്ചേല്‍പ്പിച്ച് പണം പിടിങ്ങുകയായിരുന്നു സേവനദാതാക്കളുടെ രീതി. എന്നാല്‍ ഏതൊക്കെ ചാനലുകള്‍ വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അധികാരം ഉപഭോക്താവിന് നല്‍കുന്നതാണ് പുതിയ നിയമം. ഇതിനൊപ്പം ചാനലുകള്‍ക്ക് ഈടാക്കാവുന്ന തുകയും ട്രായ് നിജപ്പെടുത്തി. ജനുവരി 31നകം പുതിയ താരിഫിലേക്ക് മാറണമെന്നാണ് ട്രായ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രാജ്യത്തെ 60 ശതമാനം ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും ട്രായ് തീരുമാനത്തിനനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ സംവിധാനമൊരിക്കിയപ്പോള് ട്രായ് തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു ടാറ്റാ സ്കൈ. അവര്‍ക്ക് താല്‍ക്കാലിക ഇളവ് ഡല്‍ഹി ഹൈക്കോടതി അനുവദിക്കുകയും ചെയ്തു.

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം നല്കിക്കൊള്ളാമെന്ന് അറിയിച്ചിരിക്കുകയാണ് ടാറ്റാ സ്കൈയിപ്പോള്. ഇത് നടപ്പില്‍ വരുത്താന്‍ തങ്ങള്‍ക്ക് വെറുമൊരു ആഴ്ച മതിയെന്നും ടാറ്റാ സ്കൈ സിഇഒ ഹരിത് നാഗ്പാല്‍ അറിയിച്ചു. ടാറ്റാ സ്കൈയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ്സൈറ്റ് എന്നിവയിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പുതിയ രീതിയിലേക്ക് മാറാമെന്നാണ് കമ്പനിയുടെ അവകാശവാദം. തങ്ങളുടെ രണ്ടു ലക്ഷത്തോളം ഡിലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളെ സഹായിക്കുന്നതിനുള്ള പരിശീലനവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതിയ താരിഫ് നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ട്രായ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ടാറ്റാ സ്കൈ നിലപാട് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ജിഎസ്ടി ഉള്‍പ്പെടെ 153.40 രൂപയ്ക്ക് പേ ചാനല്‍ ഉള്‍പ്പെടെ ഇഷ്ടപ്പെട്ട 100 ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ടെലകോം അതോറിറ്റി ഓഫ് ഇന്ത്യ ഡിടിഎച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ നയത്തിലൂടെ നല്‍കിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
