സാംസംഗ് എം സീരീസ് ഫോണുകൾ ഇന്ത്യൻ വിപണിയിലും; ഫെബ്രുവരി അഞ്ച് മുതൽ ഓൺലൈനിൽ

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാംസംഗിന്റെ എം സീരീസ് മോഡലുകളായ ഗാലക്സി എം 10, ഗാലക്സി എം 20 എന്നിവ ഇന്ത്യൻ വിപണിയിലുമെത്തി. ഇന്ത്യ ഫസ്റ്റ് എന്ന മാർക്കറ്റിംഗ് മുദ്രാവാക്യവുമായാണ് ഇവ ഇന്ത്യൻ മനസ്സുകളെ കീഴടക്കാനെത്തിയിരിക്കുന്നത്.

മികച്ച ഓപ്ഷനുള്ള ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപണിയിലേക്ക് തള്ളുന്ന ചൈനീസ് കമ്പനികളെ പിടിച്ചു നിര്‍ത്താനാണ് ദക്ഷിണകൊറിയന്‍ കമ്പനി എം സീരിസുമായി രംഗത്തെത്തിയിട്ടുള്ളത്. ഡിസ്‌പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസ്സര്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും മോഡലുകള്‍.


പ്രധാന ഫീച്ചറുകൾ

പ്രധാന ഫീച്ചറുകൾ

ഇൻഫിനിറ്റി-V ഡിസ്പ്ലേ പാനലുകൾ, രണ്ട് റിയർ കാമറകൾ, ഫെയ്സ് അൺലോക്ക് ഫീച്ചർ, 5000 എംഎഎച്ച് ബാറ്ററികൾ എന്നിവയാണ് പൊതുവായ സവിശേഷതകൾ. ഈ ആൻഡ്രോയിഡ് 8.1 ഒറിയോ ഫോണുകളിൽ എച്ച് ഡി വീഡിയോ സ്ട്രീമിംഗ് ആപ്പുകളായ ആമസോൺ പ്രൈം വീഡിയോ, നെറ്റ് ഫ്ലിക്സ് എന്നിവയ്ക്കായുള്ള വൈഡ് വൈൻ എൽ1 സപ്പോർട്ട് ഒരുക്കിയിട്ടുണ്ട്.

അഞ്ച് മുതൽ ഓൺലൈനിൽ

അഞ്ച് മുതൽ ഓൺലൈനിൽ

ഫെബ്രുവരി അഞ്ച് മുതൽ ആമസോണിലും സാംസംഗ് ഇന്ത്യ ഇസ്റ്റോറ്റിലും സാംസംഗിന്റെ പുതിയ രണ്ട് മോഡലുകളും ഇന്ത്യൻ വിപണിയിൽ ലഭിക്കും.

വില 7990 രൂപ മുതൽ

വില 7990 രൂപ മുതൽ

ഗാലക്സി എം 10 ന്റെ ഇന്ത്യയിലെ വില തുടങ്ങുന്നത് 7990 രൂപ മുതലാണ്. രണ്ട് ജിബി റാം, 16 ജിബി സ്റ്റോറേജ് വേരിയന്റിനാണിത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ളവയ്ക്ക് 8990 രൂപയാണ്‌. അതേ സമയം 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള എം 20 സീരീസുകൾക്ക് 10,990 രൂപയും 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ളവയ്ക്ക് 12990 രൂപയുമാണ്.

ജിയോ ഉപഭോക്താക്കൾക്ക് ഡബ്ൾ ഡാറ്റ

ജിയോ ഉപഭോക്താക്കൾക്ക് ഡബ്ൾ ഡാറ്റ

ലോഞ്ചിംഗ് ഓഫറായി പുതിയ ഫോണുകൾ സ്വന്തമാക്കുന്ന ജിയോ ഉപഭോക്താക്കൾക്ക് ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ചാർക്കോൾ ബ്ലാക്കും ഓഷ്യൻ ബ്ലൂവുമാണ് പുതിയ മോഡലുകളുടെ നിറം. 198, 299 ചാർജ് പാക്കുകളിലാണ് ഇത് ലഭിക്കുക.

എം 10 സ്പെസിഫിക്കേഷനുകൾ

എം 10 സ്പെസിഫിക്കേഷനുകൾ

ഡുവൽ സിം (നാനോ), 6.2 ഇഞ്ച് എച്ച് ഡി പ്ലസ് (720 X 1520 പിക്സൽസ്) ഡിസ്പ്ലേ, 13 മെഗാ പിക്സൽ പ്രൈമറി റിയർ കാമറ, 5 മെഗാ പിക്സൽ സെക്കന്ററി റിയർ കാമറ, സെൽഫിയെടുക്കാൻ 5 മെഗാപിക്സൽ ഫ്രന്റ് കാമറ, 3400 എംഎഎച്ച് ബാറ്ററി, 15 വാട്ട് ചാർജർ, ടൈപ്പ് സി യുഎസ്ബി കണക്റ്റിവിറ്റി, തുടങ്ങിയവയാണ് എം 10 ന്റെ സവിശേഷതകൾ. 16, 32 ജിബി ഇന്റേണൽ സ്റ്റോറേജിന്‌ പുറമെ, 512 ജിബി വരെയുള്ള മെമ്മറി കാർഡും ഇത് സപ്പോർട്ട് ചെയ്യും.

എം 20 സ്പെസിഫിക്കേഷനുകൾ

എം 20 സ്പെസിഫിക്കേഷനുകൾ

ഡുവൽ സിം (നാനോ), 6.3 ഇഞ്ച് എച്ച് ഡി പ്ലസ് (1080 X 2340 പിക്സൽസ്) ഡിസ്പ്ലേ, 13 മെഗാ പിക്സൽ പ്രൈമറി റിയർ കാമറ, 5 മെഗാ പിക്സൽ സെക്കന്ററി റിയർ കാമറ, സെൽഫിയെടുക്കാൻ 8 മെഗാപിക്സൽ ഫ്രന്റ് കാമറ, 5000 എംഎഎച്ച് ബാറ്ററി, 15 വാട്ട് ചാർജർ, ടൈപ്പ് സി യുഎസ്ബി കണക്റ്റിവിറ്റി, തുടങ്ങിയവയാണ് എം 10 ന്റെ സവിശേഷതകൾ. 32, 64 ജിബി ഇന്റേണൽ സ്റ്റോറേജിന്‌ പുറമെ, 512 ജിബി വരെയുള്ള മെമ്മറി കാർഡും ഇത് സപ്പോർട്ട് ചെയ്യും.

Read more about: mobile
English summary

samsung M Series launched in India

samsung M Series launched in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X