ന്യൂഡല്‍ഹി: നേരത്തേ മൊബൈല്‍ സേവനദാതാക്കള്‍ തമ്മില്‍ മികച്ച ടോക്ക്ടൈം പ്ലാനുകളുടെ കാര്യത്തിലാണ് മല്‍സരിച്ചിരുന്നതെങ്കില്‍ ഇന്നത് ഉപഭോക്താക്കള്‍ക്ക് മികച്ച ഡാറ്റാ ഓഫറുകള്‍ നല്കുന്നതിലാണ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കാലത്തേക്ക് കൂടുതല്‍ ഡാറ്റ നല്കുന്നതില് പരസ്പരം വാശിയിലാണ് സേവനദാതാക്കള്‍. അവസാനമായി എയര്‍ടെല്‍, വോഡഫോണ്‍, ജിയോ എന്നിവയാണ് ആകര്‍ഷകമായ ഡാറ്റ പ്ലാനുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 100 ദിവസത്തെ വാലിഡിറ്റിയാണ് പുതിയ സവിശേഷത. 399 മുതല്‍ 569 രൂപ വരെയുള്ള പ്ലാനുകളില്‍ ഇവ സ്വന്തമാക്കാം.
എയര്‍ടെല്‍:
448 രൂപയ്ക്ക് 82 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം 1.5 ജിബിയാണ് എയര്‍ടെല്ലിന്റെ ഓഫര്‍. 399 രൂപയുടെ പ്ലാനില്‍ 84 ദിവസത്തേക്ക് ഒരു ദിവസം ഒരു ജിബി തോതില്‍ ഡാറ്റ ലഭിക്കും. 449 രൂപ പ്ലാനില്‍ ദിവസം രണ്ട് ജിബി വീതവും 558 പ്ലാനില്‍ മൂന്ന് ജീബി വീതവും 84 ദിവസത്തേക്ക് ലഭിക്കും.
റിലയന്‍സ് ജിയോ:
ജിയോയുടെ 448 രൂപയുടെ റീച്ചാര്‍ജ്ജ് പായ്ക്കിനൊപ്പം 84 ദിവസത്തേക്ക് രണ്ട് ജിബി പ്രതിദിന ഡാറ്റ ലഭിക്കും. 498 പ്ലാനില്‍ രണ്ട് ജിബി വീതം 91 ദിവസത്തേക്കാണ് ഓഫര്‍. 449 രൂപയുടെ മൂന്നാമത്തെ പ്ലാന്‍ പ്രകാരം 1.5 ജിബി ഇത്രയും ദിവസം നല്‍കും. 500 രൂപയില്‍ കുറവാണ് ജിയോയുടെ മൂന്ന് പ്ലാനുകളും.
വോഡഫോണ്‍:
399 രൂപ ഒരു ജിബിയും 479 പ്ലാനിന് 1.6 ജിബിയുമാണ് ദിനേന വോഡഫോണ്‍ ഓഫര്‍. 458 പ്ലാനിന് 1.5 ജിബി ഡാറ്റ ദിവസവും ലഭിക്കും. 84 ദിവസമാണ് കാലാവധി. അതേപോലെ 84 ദിവസം വാലിഡിറ്റിയോടെ 511 രൂപയ്ക്ക് 2 ജിബി, 569 രൂപയ്ക്ക് 3 ജിബി എന്നിവയും വോഡഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ടോക്ക് ടൈം ഓഫറുകളോടു കൂടിയാണിവ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications