വീട് പണി പൂര്‍ത്തിയായാല്‍ ഏറ്റവും വലിയ ടെന്‍ഷനാണ് പെയിന്റിംഗ്. വന്‍ തുകയാണ് പെയിന്റിംഗനായി ചെലവഴിക്കേണ്ടത്. എന്നാല്‍ ഇനി ഈ ടെന്‍ഷന്‍ വേണ്ടെന്നാണ് കര്‍ണാടകയിലെ സിദ്ധഡോക്ടര്‍ ശശിശേഖര്‍ ഭട്ടിന്റെ അഭിപ്രായം.
പശുക്കളുടെ ചാണകത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ചായം പെയിന്റായി ഉപയോഗിക്കാമെന്ന് ഇദ്ദേഹം പറയുന്നു. പറയുക മാത്രമല്ല, അദ്ദേഹത്തിന്റെ നവീകരിച്ച വീടിന്റെ ഭിത്തികള്‍ക്ക് നിറം നല്‍കിയിരിക്കുന്നത് പച്ച നിറത്തിലുള്ള ചാണകച്ചായം കൊണ്ടാണ്.
പഞ്ചഗവ്യ
സാധാരണ പൂജാദികര്‍മങ്ങള്‍ക്കായി ഉപയോഗിക്കുന്ന അഞ്ച് സാധനങ്ങള്‍ ചേര്‍ത്താണ് ചാണകച്ചായം തയ്യാറാക്കിയത്. അതിനാല്‍ പഞ്ചഗവ്യ എന്ന് ഇതിന് പേരിടുകയും ചെയ്തു. ഇവ കൃത്യമായ അളവില്‍ ചേര്‍ത്താല്‍ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന അപകടകരമായ പെയിന്റുകള്‍ക്കു പകരം പ്രകൃതിദത്തവും സുരക്ഷിതവുമായ പെയിന്റ് നിര്‍മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഡോക്ടര്‍.
ചാണക പെയിന്റ്
പരീക്ഷണാര്‍ഥത്തില്‍ തന്റെ സ്വന്തം മുറിയുടെ ഭിത്തിയില്‍ മാത്രമായിരുന്നു അദ്ദേഹം പഞ്ചഗവ്യ അടിച്ചത്. എന്നാല്‍ ചിലയിടങ്ങളില്‍ വിള്ളലുണ്ടായതായി ശ്രദ്ധയില്‍ പെട്ടും. ഇതേതുടര്‍ന്ന് മരക്കറ ഉള്‍പ്പെടെയുള്ളവ ചേര്‍ത്ത് നടത്തിയ പരീക്ഷണം നല്ല വിജയമായിരുന്നു. അതിനു ശേഷം വീടിന്റെ ചുമരുകളില്‍ മുഴുവന്‍ ചാണക പെയിന്റ് അടിച്ചു. ഏത് പെയിന്റിനെയും വെല്ലുന്ന ഭംഗിയാണ് തന്റെ ചാണകച്ചായം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലം നിലനില്ക്കും
മറ്റ് പെയിന്റുകളെ അപേക്ഷിച്ച് ദീര്‍ഘകാലം നിറം മങ്ങാതെ ഇത് നിലനില്‍ക്കുമെന്നാണ് ഡോക്ടറുടെ വാദം. 13 വര്‍ഷം മുമ്പ് ചികില്‍സാ ആവശ്യത്തിനായി ചാണകത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത വെള്ളം ചുവരില്‍ ചിലയിടങ്ങളില്‍ പതിച്ചിരുന്നു. അത് ഇപ്പോഴും യാതൊരു നിറംമാറ്റമോ ഫംഗസ് ബാധയോ ഇല്ലാതെ അവിടെത്തന്നെയുണ്ട്.
ചാണകം തേക്കുക പതിവായിരുന്നു
മുന്‍കാലങ്ങളില്‍ വീടിന്റെ മുറ്റവും തറയുമൊക്കെ ചാണകം മെഴുകുക പതിവാണ്. ഇത് പ്രാണികളെ അകറ്റാന്‍ ഫലപ്രദമായിരുന്നു. സൂര്യതാപത്തിന്റെ ശക്തി കുറയ്ക്കാന്‍ ഭിത്തിയിലും ചാണകം തേക്കുക പതിവായിരുന്നു. ഗോമാതാവിനെ സംരക്ഷിക്കാനുള്ള നല്ലൊരു മാര്‍ഗമാണ് ചാണക പെയിന്റെന്നാണ് ഡോക്ടറുടെ വാദം. പഞ്ചഗവ്യ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് കൂടുതല്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഡോക്ടറിപ്പോള്‍.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
