ന്യൂഡല്‍ഹി: വീഡിയോകോണ്‍ വിവാദത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ സിഇഒ ചന്ദ കോച്ചാറിനെ 'പുറത്താക്കി'യതായി ഐസിഐസിഐ. ബാങ്കിന്റെ ചട്ടങ്ങളും നയങ്ങളും അവര്‍ ലംഘിച്ചതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2009 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള അവരുടെ ബോണസുകള്‍ തിരിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. അവരുടെ ഇന്‍ക്രിമെന്റുകള്‍, മെഡിക്കല്‍ ബെനിഫിറ്റ്സ് തുടങ്ങിയവ റദ്ദാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
ബാങ്കിന്റെ നിയമങ്ങള്‍ ലംഘിച്ച് വീഡിയോകോണിന് വഴിവിട്ട് വായ്പ അനുവദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അവര്‍ ബാങ്കിന്റെ സിഇഒ, എംഡി സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു. 2012ല്‍ പ്രമുഖ ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മാതാക്കളും എണ്ണ-വാതക കമ്പനിയുമായ വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ നിയമവിരുദ്ധമായി അനുവദിച്ചുവെന്നാണ് കോച്ചാറിനെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സിബിഐ, ഇവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഈ രീതിയില്‍ അനധികൃതമായി വായ്പ അനുവദിച്ചിലൂടെ ഭര്‍ത്താവ് ദീപക് കോച്ചാരിനും കുടുംബത്തിനും നേട്ടങ്ങള്‍ ലഭിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം.

ബാങ്കില്‍ നിന്ന് വായ്പ ലഭിച്ച ശേഷം ദീപക് കോച്ചാറിന്റെ സ്ഥാപനമായ നൂപവര്‍ റിന്യൂവബ്ള്‍സില്‍ വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ധൂത് കോടികള്‍ നിക്ഷേപിച്ചതായും സിബിഐ കണ്ടെത്തി. കോച്ചാര്‍ അംഗമായുള്ള കമ്മിറ്റിയായിരുന്നു വീഡിയോകോണിന് വായ്പ അനുവദിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ നാലിന് സ്ഥാപനമൊഴിച്ച കോച്ചാറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച ഐസിഐസിഐ, ആരോപണങ്ങള്‍ അന്വേഷിച്ച സമിതിയുടെ കണ്ടെത്തലുകളെ തുടര്‍ന്ന് നിലപാട് മാറ്റുകയായിരുന്നു. മാനേജ്മെന്റ് ട്രെയിനിയായി 1984ല്‍ ഐസിഐസിഐയില്‍ ചേര്‍ന്ന കോച്ചാര്‍ 2009ലാണ് എംഡിയും സിഇഒയുമായി നിയമിതയായത്. ഇന്ത്യയില്‍ റീട്ടെയില്‍ ബാങ്കിംഗ് സമ്പ്രദായം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ചന്ദ കോച്ചാര്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
