ജെറ്റ് എയര്‍വെയ്‌സിന്റെ ചിറകൊടിയുന്നു; 5 വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തി, സഹായം തേടി അദാനിക്കു മുമ്പില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വന്‍സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സ് മൂന്ന് വിമാനങ്ങള്‍ ലീസിന് നല്‍കിവയര്‍ക്ക് തിരിച്ചേല്‍പ്പിക്കുകയാണെന്നും വിവിധ കാരണങ്ങളാല്‍ അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതായും കമ്പനി അറിയിച്ചു. അഞ്ച് വിമാനങ്ങള്‍ ഗ്രൗണ്ടിലിറക്കിയത് കാരണം ചൊവ്വാഴ്ച മാത്രം 19 സര്‍വീസുകളാണ് കാന്‍സല്‍ ചെയ്യേണ്ടിവന്നത്.

 
ജെറ്റ് എയര്‍വെയ്‌സിന്റെ ചിറകൊടിയുന്നു; 5 വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തി, സഹായം തേടി അദാനിക്കു മുമ്പി

ലീസ് കാലാവധി അവസാനിച്ചതിനാലാണ് മൂന്ന് വിമാനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു. ലീസ് തുക നല്‍കുന്നതില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണിതെന്ന റിപ്പോര്‍ട്ടുകള്‍ പക്ഷെ, അധികൃതര്‍ നിഷേധിച്ചു. എഞ്ചിന്‍ ലീസുകളുടെ കാലാവധി കഴിഞ്ഞതും സാങ്കേതിക കാരണങ്ങളുമാണ് വിമാനങ്ങള്‍ നിലത്തിറക്കിയതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 2018 ഒക്‌ടോബറില്‍ 123 വിമാനങ്ങളാണ് ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നടത്തിയിരുന്നത്.

ജെറ്റ് എയര്‍വെയ്‌സിന് വിമാനങ്ങള്‍ ലീസിന് നല്‍കിയ ജിഇസിഎഎസ്, ബിഒസി, അവലോണ്‍, കാപിറ്റല്‍ തുടങ്ങിയ കമ്പനികള്‍ നേരത്തേ തന്നെ നോട്ടീസ് നല്‍കിയിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സത്വര നടപടികള്‍ ആവശ്യപ്പെട്ടായിരുന്നു ഇത്. കഴിഞ്ഞ ഡിസംബര്‍ 31ന് എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് പലിശ തിരിച്ചടവില്‍ വീഴ്ച വരുത്തിയതോടെയാണ് ജെറ്റ് എയര്‍വെയ്‌സിലെ പ്രതിന്ധി മറനീക്കി പുറത്തുവന്നത്.

ജെറ്റ് എയര്‍വെയ്‌സിന്റെ ചിറകൊടിയുന്നു; 5 വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തി, സഹായം തേടി അദാനിക്കു മുമ്പി

പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നിരവധി നടന്നുവെങ്കിലും പരിഹാരമായിട്ടില്ല. ജെറ്റ് എയര്‍വെയ്‌സ് പ്രൊമോട്ടര്‍ ചെയര്‍മാന്‍ നരേഷ് ഗോയല്‍ ടാറ്റ ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിനെ സഹായത്തിനായി സമീപിച്ചുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. കമ്പനിക്കുമേലുള്ള തന്റെ നിയന്ത്രണം ഒഴിവാക്കാന്‍ ഗോയല്‍ വിസമ്മതിച്ചതാണ് ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ച പൊളിയാന്‍ കാരണം. കമ്പനി കൂടുതല്‍ ഓഹരികള്‍ ഇറക്കി പിടിച്ചുനില്‍ക്കാനുള്ള അവസാനവട്ട ശ്രമവും പുരോഗമിക്കുകയാണ്.


Read more about: jet airways
English summary

crisis in jet airways

Jet Airways may turn to Adani Group for investment
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X