ദില്ലി: കേന്ദ്രബജറ്റില്‍ റെയില്‍വേക്ക് വേണ്ടി അനുവദിച്ചത് 1.6 ലക്ഷം കോടി രൂപ. മുന്‍ ബജറ്റില്‍ 1.4 ലക്ഷം കോടിയായിരുന്നു അനുവദിച്ചിരുന്നത്. റെയില്‍വെ ശേഷി വികസനത്തിനാണ് കഴിഞ്ഞ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്ലി പ്രാധാന്യം കൊടുത്തിരുന്നത്. 18000 കിലോമീറ്റര്‍ അധിക പാത നിര്‍മാണം, 36000 കിലോമീറ്റര്‍ റെയില്‍പാത പുതുക്കല്‍ എന്നിവയും അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ തവണ പ്രഖ്യാപിച്ചിരുന്നു.
ബ്രോഡ്ഗേഡ് പാതകളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണമായി ഇല്ലാതാക്കിയിരിക്കുന്നു ഇപ്പോള്‍. ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം സര്‍ക്കാര്‍ പൂര്‍ണമായി നടപ്പാക്കിയെന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വന്ദേ ഭാരത് എക്സ്പ്രസ് റെയില്‍വെയില്‍ കൊണ്ടുവരുമെന്ന് പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ തീരുമാനം. റെയില്‍വെ യാത്രാ കൂലി വര്‍ധനവില്ലാത്തത് സാധാരണക്കാരന് ആശ്വാസമാണ്.
റെയില്‍വെയുടെ വികസനത്തിന് മാത്രം 64587 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ വര്‍ഷമാണ് റെയില്‍വെയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോയതെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. മുമ്പ് പൊതുബജറ്റും റെയില്‍വെ ബജറ്റും രണ്ടായിട്ടാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് രണ്ടു ബജറ്റും ഒന്നാക്കിയത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
