ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കി, കർഷകർക്ക് നേരിട്ട് പണം, തൊഴിലാളികൾക്ക് പെൻഷൻ, പ്രതീക്ഷ നിലനിർത്തി
News
oi-Shinod E
By Parvathy ES
Feb 01, 2019, 12:45 pm IST
പ്രതീക്ഷിച്ചിരുന്ന ഒട്ടുമിക്ക ക്ഷേമപദ്ധതികലും പ്രഖ്യാപിച്ചു. സഭ ഇന്നേക്ക് പിരിഞ്ഞു.
Feb 01, 2019, 12:41 pm IST
2.4 രൂപ വരെയുള്ള വാടകയ്ക്ക് നികുതിയില്ല
Feb 01, 2019, 12:38 pm IST
കാപ്പിറ്റൽ ഗെയിൻ ടാക്സ് ആനുകൂല്യം നീട്ടി. രണ്ട് വീടുകൾക്ക് മെച്ചം കിട്ടും. ജീവിതത്തിൽ ഒരു തവണ ഇത് ലഭിക്കും.
Feb 01, 2019, 12:36 pm IST
രണ്ട് ലൊക്കേഷനിൽ വീടുള്ളവർക്ക് റെന്റ് ആനുകൂല്യം. ബാങ്ക്-പോസ്റ്റ് ഓഫീസ് ഡിപ്പോസിറ്റ് നികുതി പരിധി പതിനായിരത്തിൽ നിന്നും 40000 രൂപയാക്കി ഉയർത്തും.
Feb 01, 2019, 12:34 pm IST
അഞ്ച് ലക്ഷം വരെ വരുമാനം ഉള്ളവർക്ക് പരിപൂർണമായും നികുതി ഒഴിവാക്കി. ഹോം ലോൺ പലിശ, വിദ്യാഭ്യാസ ലോൺ എന്നീ ആനുകൂല്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ കൂടുതൽ ഇളവ് ലഭിക്കും. മൂന്നു കോടി നികുതി ദായകർക്ക് ആനുകൂല്യം ലഭിക്കും.
Feb 01, 2019, 12:32 pm IST
അഞ്ച് ലക്ഷം വരെ നികുതിയില്ല, ആദായനികുതി പരിധിയിൽ മാറ്റം വരുത്തി.
Feb 01, 2019, 12:12 pm IST
Piyush Goyal: We are poised to become a 5 trillion dollar economy in the next 5 years and we aspire to become a 10 trillion dollar economy in the next 8 years #Budget2019pic.twitter.com/do4xRpyg5g
മൂവി പൈറസി തടയാൻ നിലവിലുള്ള നിയമം ഭേദഗതി ചെയ്യും. വിനോദമേഖലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
Feb 01, 2019, 11:55 am IST
ഗ്രാറ്റുവിറ്റി പരിധി കൂട്ടി. അങ്കണവാടി-ആശാ വർക്കേഴ്സ് വേതനം കൂട്ടി
Feb 01, 2019, 11:53 am IST
റെയിൽവേയ്ക്കായി 64587 കോടി രൂപ. രാജ്യത്തെ മുഴുവൻ ആളില്ലാ റെയിൽവേ ഗേറ്റുകളും ഇല്ലാതാക്കി.
Feb 01, 2019, 11:50 am IST
പ്രതിരോധമേഖലയ്ക്ക് വകയിരുത്തിയിരിക്കുന്നത് 3ലക്ഷം കോടി രൂപയിൽ അധികം
Feb 01, 2019, 11:50 am IST
നാഷണൽ ആർട്ടിഫിഷൻ ഇന്റലിജൻസ് പോർട്ടൽ തുടങ്ങും
Feb 01, 2019, 11:48 am IST
വൺ റാങ്ക് വൺ പെൻഷൻ പദ്ധതി സമഗ്രമാക്കും
Feb 01, 2019, 11:47 am IST
ഉജ്ജ്വല പദ്ധതി പ്രകാരമാണ് ഗ്യാസ് കണക്ഷൻ
Feb 01, 2019, 11:45 am IST
രണ്ടു കോടി ജനങ്ങൾക്ക് സൗജന്യ പാചകവാതകം..
Feb 01, 2019, 11:42 am IST
18 വയസ്സുള്ള ഒരാൾക്ക് 55 രൂപയും 29 വയസ്സുള്ള ഒരാൾക്ക് 100 രൂപയ്ക്കും റിട്ടയർമെന്റ് സമയത്ത് 3000 രൂപ പെൻഷൻ ഉറപ്പാക്കാനാക്കാം
Feb 01, 2019, 11:40 am IST
5000 കോടി രൂപയാണ് പുതിയ പെൻഷൻ സ്കീമിനായി മാറ്റി വെച്ചിരിക്കുന്നത്. അസംഘടിത മേഖലയിലെ പത്തു കോടി ആളുകൾക്ക് ഇതിന്റെ ഗുണം കിട്ടുമെന്നാണ് കരുതുന്നത്.
Feb 01, 2019, 11:39 am IST
ഇഎസ്ഐ പരിധിയിൽ വർധനവ് വരുത്തി. 21000 രൂപയാണ് പുതിയ പരിധി
Feb 01, 2019, 11:38 am IST
പാവപ്പെട്ടവർക്കായി പുതിയൊരു പെൻഷൻ സ്കീം പ്രഖ്യാപിച്ചു
Feb 01, 2019, 11:36 am IST
ഫിഷറീസ് മേഖലയ്ക്കും ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മത്സ്യമേഖലയ്ക്കായി പുതിയ വകുപ്പ് പ്രഖ്യാപിച്ചു
Feb 01, 2019, 11:35 am IST
പ്രകൃതി ദുരന്തത്തെ തുടർന്ന് നഷ്ടം വരുന്ന കർഷകർക്ക് 2 ശതമാനം പലിശ ഇളവ്. കൂടാതെ കൃത്യമായി തിരിച്ചടയ്ക്കുന്നവർ മൂന്നു ശതമാനം കൂടി കിഴിവ് കിട്ടും.
Feb 01, 2019, 11:30 am IST
രാഷ്ട്രീയ കാമധേനു ആയോഗ് പ്രഖ്യാപിച്ചു
Feb 01, 2019, 11:30 am IST
12 കോടി കർഷക കുടുംബത്തിന് മെച്ചം കിട്ടുന്ന പദ്ധതിയാണിത്
Feb 01, 2019, 11:29 am IST
6000 രൂപ പ്രതിവർഷം ചെറുകിട കർഷകർക്ക് ഉറപ്പ് നൽകുന്ന പദ്ധതിയാണിത്.മൂന്നു ഗഡുക്കളായി കർഷകരുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് നേരിട്ട് ഇതെത്തിക്കും.
Feb 01, 2019, 11:27 am IST
പ്ളാൻഡ് ഇൻകം സപ്പോർട്ട് ഫോർ സ്മോൾ ഫാർമേഴ്സ് എന്ന പദ്ധതി പ്രഖ്യാപിച്ചു
Feb 01, 2019, 11:25 am IST
1.53 കോടി വീടുകൾ ഇതുവരെ ഉണ്ടാക്കി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ പദ്ധതി നടപ്പാക്കി
Feb 01, 2019, 11:24 am IST
ആയുഷ് മാൻ സ്കീമിൽ പത്തു ലക്ഷം പേർ ചികിത്സ തേടി
Feb 01, 2019, 11:19 am IST
മൂന്നു ലക്ഷം കോടിയുടെ കിട്ടാക്കടം ഇതുവരെ തിരിച്ചു പിടിച്ചു. സർക്കാർ രംഗത്തുള്ള അഴിമതി ഇല്ലാതാക്കാൻ മോദി സർക്കാറിന് സാധിച്ചു.
Feb 01, 2019, 11:13 am IST
കിട്ടാകടങ്ങൾ പിടിച്ചെടുക്കാൻ ഊർജ്ജിത നടപടികൾ തുടങ്ങി. ബാങ്കിങ് രംഗത്ത് സമഗ്രമായ പൊളിച്ചെഴുത്ത് നടത്തി
Feb 01, 2019, 11:09 am IST
ശരാശരി പണപ്പെരുപ്പം 4.67ലേക്ക് കൊണ്ടു വന്നു. 2022 ഓടെ പുതിയൊരു ഭാരതം സൃഷ്ടിയ്ക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.
Feb 01, 2019, 11:07 am IST
ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്. 2013-14ൽ സ്ഥാനത്ത് 13ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ആറാം സ്ഥാനത്താണ്. പണപ്പെരുപ്പ നിരക്കിനെ പിടിച്ചു നിർത്താനും ധനക്കമ്മി കുറയ്ക്കാനും സാധിച്ചു.
Feb 01, 2019, 11:05 am IST
ഇന്ത്യ വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തി. ഇപ്പോൾ ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് ഗോയൽ.
Feb 01, 2019, 11:04 am IST
ഇടക്കാല ബജറ്റ് ആണെന്ന് പിയൂഷ് ഗോയൽ അറിയിച്ചു. അരുൺ ജെയ്റ്റ്ലി എളുപ്പം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ടായിരുന്നു ഗോയലിന്റെ തുടക്കം.
Feb 01, 2019, 11:03 am IST
പ്രതിപക്ഷ അംഗങ്ങൾ ബഹളം വെയ്ക്കുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു തുടങ്ങി
Feb 01, 2019, 11:02 am IST
ലോകസഭാ നടപടികൾ തുടങ്ങി. പിയൂഷ് ഗോയൽ തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
കേന്ദ്ര ബജറ്റ് ഉടൻ അവതരിപ്പിക്കും. എല്ലാവരെയും പരിഗണിക്കുന്ന ബജറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Feb 01, 2019, 10:41 am IST
ബജറ്റ് ചോർന്നെന്ന് പ്രതിപക്ഷ ആരോപണം. ആദായനികുതി പരിധി ഉയർത്തുമെന്ന വിവരങ്ങൾ ഇതിനകം പരസ്യമായി കഴിഞ്ഞുവെന്നും ട്വീറ്റുകൾ പുറത്തുവരുന്നുണ്ടെന്നുമാണ് ആരോപണം
#BudgetWithMC | Interim Finance Minister Piyush Goyal arrives at the Parliament with the #Budget briefcase. Following the Cabinet meeting, he will present the interim #Budget2019-20 at 11 am
ബജറ്റ് അവതരിപ്പിക്കാനായി പിയൂഷ് ഗോയൽ നോർത്ത് ബ്ലോക്കിൽ നിന്നും പാർലമെന്റിലേക്ക് പുറപ്പെട്ടു
Feb 01, 2019, 8:54 am IST
ഓഹരി വിറ്റൊഴിക്കല്‍ തുടരാന്‍ സാധ്യത.
സര്‍ക്കാറിന് വികസന പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പണം കണ്ടെത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കല്‍ തുടരാന്‍ സാധ്യതയുണ്ട്.
Feb 01, 2019, 8:38 am IST
സബ് സിഡിയ്ക്കു പകരം എംജിഎന്‍ആര്‍ഇജിഎ സ്കീമുകള്‍ പ്രഖ്യാപിക്കുമോ? ദേശീയ തൊഴിലുറപ്പ് പദ്ധതി പരിഷ്കരിക്കുമോ? പണം നേരിട്ട് നല്‍കുമോ? ബജറ്റിനായി കാത്തിരിക്കാം.
തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്നത് തിരഞ്ഞെടുപ്പിനെ കാര്യമായ ബാധിക്കുമെന്നതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നവര്‍ക്ക് ഇന്‍സെന്റീവ്, ഒഴിവ് വരുന്ന ഗവണ്മെന്റ് ഒഴിവുകള്‍ അതിവേഗം നികത്തുക, തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നിവ പ്രതീക്ഷിക്കേണ്ടതാണ്.
Feb 01, 2019, 8:27 am IST
കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. പലിശരഹിത വായ്പ, ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാന വില എന്നിവ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.
Feb 01, 2019, 8:17 am IST
യൂനിവേഴ്സല്‍ ബേസിക് ഇന്‍കം പ്ലാന്‍ നടപ്പാക്കുമോ?
സബ്സിഡികള്‍ക്കു പകരം എക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന രീതിയാണ് മികച്ചതെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സാര്‍വ്വത്രിക അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന പദ്ധതി ഈ ബജറ്റില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ? എല്ലാവരും ഉറ്റു നോക്കുന്ന കാര്യങ്ങളിലൊന്നാണിത്.
Feb 01, 2019, 8:15 am IST
#Budget2019: What can you expect from today's budget?
നിലവിലുള്ള ടാക്സ് സ്ലാബിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്ലാബ് ഇങ്ങനെയാണ്
2.5 ലക്ഷം വരെ നികുതിയില്ല
2.5-5 ലക്ഷം വരെ 5 ശതമാനം
5-10 ലക്ഷം വരെ 20 ശതമാനം
10 ലക്ഷത്തിന് മുകളില്‍ 30 ശതമാനം
Feb 01, 2019, 8:11 am IST
തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ധനകമ്മിയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കൂടുതല്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ കമ്മി വീണ്ടും കൂടാനുള്ള സാധ്യതയുണ്ട്. കമ്മി കൂടിയാല്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ റേറ്റിങ് താഴ്ത്തും. ഇതിനിടയില്‍ വേണം പിയൂഷ് ഗോയലിന് ബാലന്‍സ് ചെയ്യാന്‍.
Feb 01, 2019, 8:04 am IST
ആദായനികുതി ഘടനയില്‍ മാറ്റം വരുത്തുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.
പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള എന്‍ഡിഎ സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് വെള്ളിയാഴ്ച 11 മണിയ്ക്ക് ധനകാര്യമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിക്കും. വോട്ട് ഓണ്‍ എക്കൗണ്ടോ ഇടക്കാല ബജറ്റോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. സാധാരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബജറ്റ് വന്നാല്‍ സര്‍ക്കാറിന്റെ ചെലവുകള്‍ക്കുള്ള പണം പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി തേടുന്ന വോട്ട് ഓണ്‍ എക്കൗണ്ട് മാത്രമാണ് അവതരിപ്പിക്കാറുള്ളത്.
എന്നാല്‍ ഇടക്കാല ബജറ്റില്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാനാകുമെന്ന പ്രത്യേകതയുണ്ട്. പരമാവധി വോട്ട് നേടാനുള്ള തന്ത്രങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ആദായനികുതി പരിധിയില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായതിനാല്‍ ഇതിനെ മറികടക്കാനുള്ള പാക്കേജുകളോ പ്രഖ്യാപനങ്ങളോ ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.