ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ നികുതി അടയ്ക്കുന്ന 3 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിത്തപം. ഈ വര്‍ഷം നിലവിലെ പരിധി തുടരും.
2.5 ലക്ഷമായിരുന്നു നികുതിയൊഴിവിനുള്ള പരിധി. 80 സി പ്രകാരമുള്ള ഇളവ് ഒന്നരലക്ഷം രൂപയില്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.ഇതോടെ ആറരലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സ്റ്റാന്റേഡ് ഡിഡക്ഷന് 50,000രൂപയായി ഉയര്‍ത്തി.4700 കോടിയുടെ നേട്ടമാണ് ഇതോടെ ലഭിച്ചത്. വാടകയ്ക്ക് 2.4 ലക്ഷം രൂപവരെ ടിഡിഎസ് ഇല്ലെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.രാജ്യത്ത് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 3.79 കോടിയില്‍ നിന്ന് 6.85 കോടിയായി. ഇതില്‍ 80 ശതമാനം വളര്‍ച്ചയുണ്ടായതായും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ആശ്വാസമേകുന്ന നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി ഉയര്‍ത്താനും ബജറ്റില്‍ തിരുമാനമായി. 10 ലക്ഷത്തില്‍ നിന്ന് 35 ലക്ഷം രൂപയായാണ് ഇത് ഉയര്്തുന്നത്. ഇതിന്റെ ആദയായ നികുതി പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കും.ജീവനക്കാരുടെ ഇഎസ്ഐ പരിധി 21000 രൂപയാക്കി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. അങ്കണവാടി ആശാവര്ക്കര്മാരിടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
