ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഇ കൊമേഴ്സ് നിയമങ്ങള്‍ നിലവില്‍ വന്നതോടെ ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തങ്ങളുടെ ഇന്ത്യന്‍ വെബ്സൈറ്റില്‍നിന്ന് നിരവധി ഉത്പന്നങ്ങള്‍ പിന്‍വലിച്ചു. ഇടത്തരം, ചെറുകിട വ്യാപാരികളെ ലക്ഷ്യം വെച്ച് വിപണിയില്‍ എത്തിച്ചിരുന്ന ഉല്പന്നങ്ങളാണ് പിന്‍വലിച്ചത്. ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കടകളിലൂടെ വിറ്റഴിക്കാന്‍ പാടില്ലെന്ന പുതിയ ഓണ്‍ലൈന്‍ വ്യാപാര നയത്തിലെ ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണിത്.
പച്ചക്കറികള്‍, സണ്‍ ഗ്ലാസ്സുകള്‍, ഫ്ളോര്‍ ക്ലീനേഴ്സ്, വസ്ത്രങ്ങള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വെബ്സൈറ്റില്‍ നിന്ന് ആമസോണ്‍ ഒഴിവാക്കിയത്.

ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓണ്‍ലൈന്‍ വ്യാപാര നയം നടപ്പിലാക്കിയത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ക്ക് മൂലധന നിക്ഷേപമുള്ള ഷോപ്പുകളിലൂടെ വില്‍ക്കരുതെന്ന് മാത്രമല്ല, ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കണമെന്ന് വ്യാപാരികളുമായി കരാറിലെത്താന്‍ പാടില്ലെന്നും പുതിയ നിയമം അനുശാസിക്കുന്നുണ്ട്.
ആമസോണിന് നേരിട്ടല്ലാതെ മുതല്‍ മുടക്കുള്ള ക്ലൗഡ് ടെയില്‍ പോലുള്ള വില്‍പ്പനക്കാര്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇതിനകം പിന്‍വലിച്ചുകഴിഞ്ഞു. ആമസോണ്‍ പാന്‍ട്രിയും സര്‍വീസ് നിര്‍ത്തി.
അതേസമയം കേന്ദ്ര നയത്തിലുള്ള അതൃപ്തി ആമസോണ്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രകടിപ്പിച്ചു. ഉപഭോക്താക്കളായിരിക്കും ഈ നീക്കത്തിന് നഷ്ടം സഹിക്കേണ്ടി വരികയെന്നായിരുന്നു ആമസോണിന്റെ പ്രതികരണം. അതേസമയം, പുതിയ നിയമവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
